മാവേലിക്കര: കോടികളുടെ അഴിമതി നടന്ന മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിലെ നിക്ഷേപകരെ വീണ്ടും വഞ്ചിച്ച് ഭരണസമിതി. ക്ഷാമബത്ത കുടിശ്ശിക ഒന്നരക്കോടിയോളം രൂപ പിന്നീട് ക്ലെയിം ചെയ്യാവുന്ന വിധം ജീവനക്കാരുടെ അക്കൗണ്ടില്‍ വരവുവെച്ചതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് മാവേലിക്കര അസി. രജിസ്ട്രാര്‍ ഇടപെട്ടു. പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് ഭരണസമിതികള്‍ ഭരിക്കുന്ന ബാങ്കിലെ കോടികളുടെ അഴിമതി പുറത്തായശേഷം 2017 ല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയിരുന്നു. ആ വര്‍ഷം ഡിസംബറില്‍ ബാങ്കിലെ അധികച്ചെലവ് ഒഴിവാക്കാന്‍ ജീവനക്കാരുടെ ക്ഷാമബത്ത വെട്ടിക്കുറച്ചു. പിന്നീട്, കോണ്‍ഗ്രസ് ഭരണസമിതി അധികാരത്തിലേറിയശേഷം മുന്‍കാല പ്രാബല്യത്തോടെ ക്ഷാമബത്ത നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. അഴിമതിയില്‍ പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ പണം തിരികെക്കിട്ടാന്‍ നാളുകളായി സമരം നടത്തുമ്പോഴാണ് ബാങ്കിന്‍റെ കണ്ണില്‍ച്ചോരയില്ലാത്ത നടപടി. ഭരണസമിതിയുടെ നടപടി ചോദ്യം ചെയ്ത അസി. രജിസ്ട്രാറെ കോണ്‍ഗ്രസ് നേതാക്കൾ ഭീഷണിപ്പെടുത്തിയതായും പരാതി ഉയർന്നു. കഴിഞ്ഞ ദിവസം നിരവധി ജീവനക്കാരുടെ സാന്നിധ്യത്തിലാണ് സംഭവം. ബാങ്കിന്‍റെ പ്രസിഡന്‍റ് അടക്കം നേതാക്കളാണ് എ.ആര്‍ ഓഫിസിലെത്തി അസി. രജിസ്ട്രാറെ ഭീഷണിപ്പെടുത്തുന്ന നിലയില്‍ സംസാരിച്ചതെന്ന് ജീവനക്കാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.