ബജിക്കടയിലെ ജോലി, മികച്ച ജയം; ബാദുഷയെ ആദരിച്ചു

മാന്നാർ: എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ മാന്നാർ കുറ്റിയിൽ മുക്കിന്​ സമീപം പ്രവർത്തിക്കുന്ന അൽനൂർ സ്നാക്സ് കടയിലെ സിയാദ് അഹമ്മദിന്‍റെ മകൻ ബാദുഷ സിയാദിന്​ യുവജനക്ഷേമ ബോർഡിന്‍റെ ആദരവ്. വെളുപ്പിന് മൂന്നരക്ക്​ കട തുറന്ന് ബാപ്പയെ സഹായിച്ച ശേഷം സ്കൂളിലേക്ക് പോകുന്ന ബാദുഷ മിന്നുന്ന വിജയമാണ് കരസ്ഥമാക്കിയത്. പ്രതിസന്ധിഘട്ടത്തിലും തളരാത്ത പോരാട്ട വിജയിയെ യുവജന ക്ഷേമ ബോർഡ് ജില്ല കോഓഡിനേറ്റർ ജയിംസ് സാമുവൽ ആദരിച്ചു. മാന്നാർ ഗ്രാമപഞ്ചായത്ത് യൂത്ത് കോഓഡിനേറ്റർ അനക്സ് തോമസ്, പി.എ. അൻവർ, അരുൺ മുരുകൻ, അനന്തു എന്നിവർ ഒപ്പമുണ്ടായിരുന്നു. പഠനത്തിന് എല്ലാ സഹായങ്ങളും നൽകുമെന്ന് യുവജനക്ഷേമ ബോർഡ് ജില്ലാ കോഓഡിനേറ്റർ ജയിംസ് സാമുവൽ ഉറപ്പുനൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.