മുത്തശ്ശിയെ മരണത്തിൽനിന്ന്​ കൈപിടിച്ചുയര്‍ത്തിയ റോജിന് ജീവന്‍രക്ഷാപഥക് കൈമാറി

അമ്പലപ്പുഴ: മുത്തശ്ശിയെ മരണത്തിന്‍റെ ആഴപ്പരപ്പില്‍നിന്ന്​ ജീവിതത്തിലേക്ക്​ പിടിച്ചുയർത്തിയ റോജിനെത്തേടിയെത്തിയത് ജീവന്‍രക്ഷാപഥക്. പുന്നപ്ര പുത്തൻപുരയ്ക്കൽ റോബർട്ടിന്റെയും ജിൻസിയുടെയും മകനാണ് റോജിൻ. 2019 ജനുവരി 27നാണ് മുത്തശ്ശിയെ​ റോജിൻ രക്ഷിച്ചത്​. മുത്തശ്ശി മറിയാമ്മയോടൊപ്പം ചെറുവള്ളത്തിൽ പൂക്കൈതയാർ മുറിച്ച് പള്ളിയിലേക്കു പോകുന്നതിനിടെ ഹൗസ് ബോട്ടിന്‍റെ ഓളത്തിൽപെട്ട് മറിയുകയായിരുന്നു. മുത്തശ്ശി മുങ്ങിത്താഴുന്നത് കണ്ട് റോജിൻ റോബർട്ട് മുത്തശ്ശിയെ മറിഞ്ഞുകിടന്ന വള്ളത്തില്‍ കരയിലെത്തിച്ചു. അന്ന് 12 വയസ്സായിരുന്നു റോജിന്​. നിരവധി ആദരമാണ് ലഭിച്ചത്. 2020ലാണ് രാഷ്ട്രപതിയുടെ ജീവൻരക്ഷാപഥക് അവാർഡിന് അർഹത നേടിയത്. കലക്ടറുടെ ചേംബറിൽ ശനിയാഴ്ച കലക്ടർ ഡോ. രേണുരാജ് അവാർഡ് കൈമാറി. പുന്നപ്ര സെന്റ് ജോസഫ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് റോബിന്‍ ജോര്‍ജ്. ( ജീവന്‍രക്ഷാപഥക്​ റോജിന്​ കലക്ടർ ഡോ. രേണുരാജ് കൈമാറുന്നു)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.