ആലപ്പുഴ: ബധിരയും മൂകയുമായ വയോധികയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്രാന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും രംഗത്ത്. പുളിങ്കുന്ന് പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് കെട്ടിടത്തില്‍ വീട്ടില്‍ അംബുജാക്ഷിയുടെ (അമ്മു -73) മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാണാവശ്യം. ഇതുസംബന്ധിച്ച് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളും ഉള്‍പ്പെട്ട കർമസമിതിക്ക് രൂപംനല്‍കിയതായി പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ടി. ജോസ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിട്ടും പൊലീസ് നടപടി സ്വീകരിക്കാത്ത സാഹചര്യത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ജില്ല പൊലീസ് ചീഫിനും പരാതി നല്‍കിയിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. കർമസമിതി ഭാരാവാഹികളായ മനോജ് നാനാശ്ശേരി, മനോജ് കെട്ടിടത്തില്‍, കെ. സുഗതന്‍, അലക്‌സ് മാത്യു, കെ. പുരുഷോത്തമന്‍ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.