കൊപ്പാറ നാരായണൻ നായർ പുരസ്കാരം മട്ടന്നൂരിന്​ സമ്മാനിച്ചു

ചാരുംമൂട്: താമരക്കുളം ചത്തിയറ വി.എച്ച്.എസ്.എസ് സ്ഥാപക മാനേജർ കൊപ്പാറ എസ്. നാരായണൻ നായരുടെ സ്മരണാർഥം സ്കൂൾ സ്റ്റാഫ് അസോസിയേഷൻ ഏർപ്പെടുത്തിയ കൊപ്പാറ എസ്. നാരായണൻ നായർ പുരസ്കാരം വാദ്യകലാകാരൻ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർക്ക് സമ്മാനിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ പി.സി. വിഷ്ണുനാഥ് എം.എൽ.എയാണ് പുരസ്കാരം സമ്മാനിച്ചത്. എം.എസ്. അരുൺ കുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർഥി സംഘടന ഏർപ്പെടുത്തിയ മികച്ച വിദ്യാർഥികൾക്കുള്ള അവാർഡുകൾ സ്കൂൾ മാനേജർ ഇൻ ചാർജ് കെ.എൻ. ഗോപാലകൃഷ്ണൻ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. വേണു, ബ്ലോക്ക് പഞ്ചായത്ത് അംഗം ശാന്തി, പഞ്ചായത്ത് അംഗം എസ്. ശ്രീജ, പ്രിൻസിപ്പൽ കെ.എൻ. അശോക് കുമാർ, പ്രഥമാധ്യാപിക എ.കെ. ബബിത, പി.ടി.എ പ്രസിഡന്റ് എസ്. ഹരികുമാർ, പൂർവ വിദ്യാർഥി സംഘടന സെക്രട്ടറി എസ്. ജമാൽ, സ്റ്റാഫ് സെക്രട്ടറി സി. അനിൽകുമാർ അധ്യാപകരായ കെ.എൻ. കൃഷ്ണകുമാർ, എ.ജി. മഞ്ജുനാഥ്, ശിവ പ്രകാശ്, ബീഗം കെ. രഹ്​ന തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.