കെ.എൻ. വിശ്വനാഥൻ അനുസ്മരണം

ചെങ്ങന്നൂർ: കോൺഗ്രസ് നേതാവ് കെ.എൻ. വിശ്വനാഥന്റെ ഒന്നാം ചരമവാർഷികം ആചരിച്ചു. ഡി.സി.സി ചെങ്ങന്നൂരിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്‍റ്​ അഡ്വ. ബി. ബാബുപ്രസാദ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ, നിർവാഹക സമിതി അംഗം കോശി എം. കോശി, സെക്രട്ടറി എബി കുര്യാക്കോസ്, ഡി. വിജയകുമാർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ്​ ജോർജ് തോമസ് എന്നിവർ സംസാരിച്ചു. ഫോട്ടോ എ.ഐ.സി.സി അംഗം കെ.എൻ. വിശ്വനാഥന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച അനുസ്മരണ സമ്മേളനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു apl anusmaranam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.