പ്രവേശനോത്സവം വർണാഭമായി; കളിചിരി നിറഞ്ഞ്​​ ക്ലാസ്​ മുറികൾ

* ഒന്നാം ക്ലാസിലെത്തിയത് 10,967 കുരുന്നുകൾ * നവാഗതരെ വർണത്തൊപ്പിയും പൂച്ചെണ്ടും നൽകി സ്വീകരിച്ചു ആലപ്പുഴ: കോവിഡിൽ താളംതെറ്റിയ ശേഷമുള്ള സ്കൂൾ തുറക്കൽ വർണാഭമായി. കളിചിരിയുമായി നിറഞ്ഞ ആദ്യദിനം കുരുന്നുകൾക്ക്​ ആഹ്ലാദവും ​സന്തോഷവും സമ്മാനിച്ചു​. തോരണവും വർണബലൂണുകളും വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയിൽ​ മാതാപിതാക്കളുടെ കൈപിടിച്ചെത്തിയ നവാഗതരെ വർണത്തൊപ്പിയും പൂച്ചെണ്ടും നൽകിയാണ്​ സ്വീകരിച്ചത്​. അധ്യാപകർ തൊപ്പിയണിയിച്ചപ്പോൾ ചിലരുടെ മുഖത്ത്​ നാണം തെളിഞ്ഞു. പിന്നാലെ മധുരപലഹാരങ്ങളും സമ്മാനങ്ങളും കിട്ടിയ മുഖത്ത്​ പതിയെ പുഞ്ചിരി വിടർന്നു. പുതിയ കളിക്കോപ്പുകൾ ക​ണ്ടതോടെ അതിൽ ചേക്കേറിയാണ്​ സമയം തള്ളിനീക്കിയത്​. കൂട്ടുകാരുമൊത്ത്​ ആടിയും പാടിയും ഉച്ചവരെ ആദ്യദിനം ഗംഭീരമാക്കി​. സ്കൂളിലേക്ക്​ വരാനുള്ള ആവേശത്തിൽ പലരുടെയും കരച്ചിൽ ഇക്കുറി മാറിനിന്നു. വർണത്തൊപ്പികൾ തലയിൽ അണിയിച്ചും ബലുണുകളും കളിക്കോപ്പുകളും നിറഞ്ഞ ക്ലാസ്​ മുറികളും പുത്തൻ അനുഭവം പകർന്നു. നവാഗതർക്കുള്ള വരവേൽപിൽ എൽ.പി സ്കൂളിലെ മറ്റ്​ കുട്ടികളും പങ്കാളികളായതോടെ ആഘോഷത്തിന്​ ഉത്സവപ്രതീതിയായി. രണ്ടുവർഷത്തെ ഇടവേളക്കുശേഷം സ്കൂൾ പൂർണസജ്ജമായതോടെ അധ്യാപകരും സന്തോഷത്തിലാണ്​​. കോവിഡ്​ മാനദണ്ഡം പാലിച്ച്​ മാസ്ക്​ ധരിച്ചാണ്​ കുട്ടികൾ എത്തിയത്​. ജില്ലയിൽ ഒന്നാം ക്ലാസിലെത്തിയത് 10,967 കുരുന്നുകളാണ്​. സ്കൂൾ തുറന്ന ആറാം പ്രവൃത്തിദിനത്തിൽ കൃത്യമായ കണക്ക് ലഭിക്കും. 232 കുട്ടികൾ; ആലപ്പുഴ സെന്‍റ്​​ ജോസഫ്​സ്​ മുന്നിൽ ആലപ്പുഴ: ജില്ലയിൽ ഒന്നാം ക്ലാസിൽ ഏറ്റവും കൂടുതൽ പേർ ചേർന്നത്​ ആലപ്പുഴ സെന്‍റ്​ ജോസഫ്​സ്​ സ്കൂളിൽ​. 232 പേർ. ഉപജില്ല തിരിച്ച്​ കൂടുതൽ കുട്ടികൾ പ്രവേശനം നേടിയ സ്കൂളുകൾ ചുവടെ: തുറവൂർ: അരൂർ സെന്‍റ്​​ അഗസ്റ്റിൻ എൽ.പി സ്കൂൾ (116), ചേർത്തല: ചേർത്തല ടൗൺ ജി.എൽ.പി.എസ് (157), അമ്പലപ്പുഴ: നീർക്കുന്നം എസ്.ഡി.വി ജി.യു.പി.എസ് (130), മങ്കൊമ്പ്​: ചമ്പക്കുളം സെന്‍റ്​ തോമസ് എൽ.പി.എസ് (50), തലവടി: എടത്വ സെന്‍റ്​ മേരീസ് എൽ.പി.എസ് (54), വെളിയനാട്​: ചെറുകര എസ്.എൻ.ഡി.പി യു.പി.എസ് (35), മാവേലിക്കര: പാലമേൽ ജി.എൽ.പി.എസ് (93), കായംകുളം: ചാരുംമൂട് സെന്‍റ്​ മേരീസ് എൽ.പി.എസ് (82), ചെങ്ങന്നൂർ: ചെറിയനാട് ജെ.ബി.എസ് (64), ഹരിപ്പാട്: മണ്ണാറശ്ശാല യു.പി.എസ് (64). APL school praveshanolsalvam ആലപ്പുഴ എസ്.ഡി.വി ജെ.ബി സ്കൂളിലെ പ്രവേശനോത്സവ കാഴ്ചയിൽനിന്ന്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.