അംഗൻവാടി കെട്ടിടം നാടിനു സമർപ്പിച്ചു

അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് 15 ലക്ഷം രൂപ ചെലവിൽ പൂർത്തിയാക്കിയ അംഗൻവാടി കെട്ടിടം എച്ച്. സലാം എം.എൽ.എ നാടിനു സമർപ്പിച്ചു. ഒന്നാം വാർഡിലെ മൂന്നാം നമ്പർ അംഗൻവാടിയാണ് ഉദ്ഘാടനം ചെയ്തത്. ഇതിനായി മൂന്ന് സെന്‍റ്​ സ്ഥലം സൗജന്യമായി വിട്ടുനൽകിയ കാക്കരിയിൽ ഫിലിപ്പിന്‍റെ മകൻ ടോമിയെ സമ്മേളനത്തിൽ അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സജിത സതീശൻ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത്​ അംഗം ഗീത ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ എ.പി. സരിത, അംഗങ്ങളായ ജയപ്രസന്നൻ, അജിത ശശി, വിനോദ് കുമാർ, ഏലിയാസ്, വർഗീസ് എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത്​ അംഗം പ്രിറ്റി തോമസ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ സോന സോണി, കെ. ഷീജ, പഞ്ചായത്ത് സെക്രട്ടറി കെ.എ. സാഹിർ എന്നിവർ സംസാരിച്ചു. വാർഡ് അംഗം സുരേഷ് ബാബു സ്വാഗതം പറഞ്ഞു. ക്യാപ്​ഷൻ: അംഗൻവാടി കെട്ടിടം എച്ച്. സലാം എം.എൽ.എ നാടിനു സമർപ്പിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.