അരൂർ: തീരദേശത്തിൻെറ ചിരകാല സ്വപ്നമായ അന്ധകാരനഴി വടക്കേ പാലം ചൊവ്വാഴ്ച ഗതാഗതത്തിന് തുറന്നുകൊടുക്കും. രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ പാലം ഉദ്ഘാടനം ചെയ്യും. ഒരു മാസം മുമ്പേ നിർമാണം പൂർത്തിയായെങ്കിലും ഗതാഗതത്തിന് തുറന്നു കൊടുക്കാൻ വൈകിയതോടെ ജനം വാഹനങ്ങൾ ഓടിച്ച് ഉദ്ഘാടനം ചെയ്തിരുന്നു. നിർമാണം തുടങ്ങി 13 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇപ്പോൾ പാലം നാടിനു സമർപ്പിക്കുന്നത്. പാലം നിർമാണത്തിനായി ആറു കോടി രൂപയും സമീപ പാതയ്ക്കായി 1.10 കോടി രൂപയുമാണ് ചെലവഴിച്ചത്. 13 വർഷത്തിനിടയിൽ ഒമ്പത് തവണയെങ്കിലും പാലംനിർമാണം നിലച്ചിരുന്നു. ആലപ്പുഴ രൂപത കെ.സി.വൈ.എം ഉൾപ്പെടെ നിരവധി സംഘടനകളുടെ പ്രക്ഷോഭത്തിനൊടുവിലാണ് ഇപ്പോൾ പാലം പണി പൂർത്തിയായത്. കോവിഡ് കാലഘട്ടത്തിലും പാലത്തിൻെറ നിർമാണം ദീർഘനാൾ നിലച്ചു. നിലവിൽ വാഹനങ്ങൾ ഓടിച്ചിരുന്ന സ്പിൽവേ പാലം ഏറെ അപകടാവസ്ഥയിലായതും പാലത്തിൻെറ നിർമാണം വേഗത്തിലാക്കാൻ കാരണമായി. പാലം തുറന്നു കൊടുക്കുന്നതോടെ തീരദേശ വികസനമാണ് സാധ്യമാകുന്നത്. ആലപ്പുഴ-തോപ്പുംപടി തീരദേശ പാതയിലൂടെ കെ.എസ്.ആർ.ടി.സി ഉൾപ്പെടെ നിരവധി ബസുകൾ സർവിസ് നടത്തുന്നതോടെ യാത്ര ക്ലേശവും പരിഹരിക്കപ്പെടും. മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിക്കും. എ.എം. ആരീഫ് എം.പി, ദലീമജോജോ എം.എല്‍.എ തുടങ്ങിയവർ പങ്കെടുക്കും. (ഉദ്ഘാടനത്തിനൊരുങ്ങിയ അന്ധകാരനഴി വടക്കേ പാലം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.