മുസ്ലിം ലീഗിൻെറ ആദരം ആലപ്പുഴ: മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച ഹിഷാം അബ്ദുൽ വഹാബിന് മുസ്ലിം ലീഗിൻെറ ആദരം. ലീഗ് ടൗൺ പ്രസിഡന്‍റ് എ.എം. നൗഫൽ പൊന്നാട അണിയിച്ച് ആദരിച്ചു. ജനറൽ സെക്രട്ടറി നൗഷാദ് കൂരയിൽ, ട്രഷറർ വൈ. ജഹാസ്, എ.എം. ഇസ്മായിൽ, പി. അബ്‌ദുൽ ലത്തീഫ്, അജ്മൽ സേട്ട്, ജുബീർ നൗഷാദ്, കെ.എന്‍. സിദ്ദീഖ്, ജുനൈദ് മുഹാം എന്നിവർ പങ്കെടുത്തു. അന്തരിച്ച മുസ്ലിം ലീഗ് മുതിർന്ന നേതാവ് അബ്ദുൽ ഹമീദ് റാവുത്തറുടെ ചെറുമകനാണ് ഹിഷാം. പടം: (ഹിഷാം അബ്ദുൽ വഹാബിനെ എ.എം. നൗഫൽ പൊന്നാട അണിയിച്ച് ആദരിക്കുന്നു)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.