എ.സി റോഡ്‌ നവീകരണം: ഗതാഗതം ഒറ്റവരിയാക്കി

ആലപ്പുഴ: നവീകരണം നടക്കുന്ന എ.സി റോഡിൽ ഗതാഗതക്കുരുക്ക്‌ കുറക്കാൻ ഇനി വൺവേ. കൈനകരി മുതൽ പുപ്പള്ളി വരെയാണ്‌ ഒറ്റവരിപ്പാതയാക്കി മാറ്റിയതെന്ന്‌ ഊരാളുങ്കൽ ലേബർ സൊസൈറ്റി അധികൃതർ അറിയിച്ചു. പൊലീസ് നിർദേശപ്രകാരമാണ് നടപടി. ചരക്ക്‌ വാഹനങ്ങൾക്കുള്ള നിയന്ത്രണത്തിൽ മാറ്റമില്ല. ചങ്ങനാശ്ശേരിയിൽനിന്ന്‌ വരുന്ന എല്ലാ വാഹനങ്ങൾക്കും എ.സി റോഡിൽ കൂടി പോകാം. ആലപ്പുഴയിൽനിന്ന്‌ വരുന്ന വാഹനങ്ങൾ കൈനകരി ജങ്‌ഷനിൽനിന്ന് വടക്ക് തിരിഞ്ഞ്‌ കൈനകരി റോഡ് വഴി പൂപ്പള്ളി ജങ്‌ഷനിൽ എത്തി എ.സി റോഡിലൂടെ യാത്ര തുടരാം. രാവിലെ ആറുമുതൽ രാത്രി 8.30 വരെയാണ്‌ ഒറ്റവരിപാതയാക്കി നിയന്ത്രണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.