പൂച്ചാക്കൽ: രണ്ട് വർഷത്തിലധികമായി അടച്ചു പൂട്ടി കിടന്നിരുന്ന അരൂക്കുറ്റി ആശുപത്രിയിലെ മോർച്ചറി പ്രവർത്തന സജ്ജമാക്കാനൊരുങ്ങുന്നു. ചേർത്തല താലൂക്കാശുപത്രിയിലെയും, തുറവൂർ സർക്കാറാശുപത്രിയിലെയും പോസ്റ്റ്മോർട്ടങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതോടെയാണ് അരൂക്കുറ്റി ആശുപത്രിയിലെ മോർച്ചറി പ്രവർത്തിപ്പിക്കാൻ ബ്ലോക് പഞ്ചായത്ത് ഒരുങ്ങുന്നത്. ചേർത്തലയിലും, തുറവൂരിലും കിഫ്ബിയുടെ സഹായത്തോടെ അത്യാധുനിക സംവിധാനത്തോടുകൂടിയ ആറു നില കെട്ടിടവും പുതിയ സാങ്കേതിക രീതിയിലുള്ള മോർച്ചറിയും പണിയുന്നതിനായി പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നതോടെയാണ് ഇവിടങ്ങളിലെ മോർച്ചറികൾ പ്രവർത്തിക്കാൻ കഴിയാതായത്. നിലവിൽ അരൂക്കുറ്റി ആശുപത്രി മോർച്ചറിയുടെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകൾ കണ്ടെത്തി പരിഹരിക്കാൻ ബ്ലോക്ക് പഞ്ചായത്തും ആലപ്പുഴ ഡി.എം.ഒയും, ഡി.പി.എമ്മും അടിയന്തര ഇടപെടൽ നടത്തും. ഇതിനായിപുതിയ പോസ്റ്റ്മോർട്ടം ഉപകരണങ്ങൾ സംഘടിപ്പിക്കുകയും ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്യും. ഈ മാസം അവസാനത്തോടെ പ്രവർത്തന സജ്ജമാക്കാനാണ് ഉദ്ദേശ്യം. 2018 ൽ ഡോ. സീമ എം.പി യുടെ ഫണ്ട് ഉപയോഗിച്ചാണ് മോർച്ചറി കെട്ടിടം പണികഴിപ്പിച്ചത് രണ്ടു ഫ്രീസർ സംവിധാനവും, ആംബുലൻസ് സംവിധാനവും അരൂക്കുറ്റി ആശുപത്രിയിൽ നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.