അതിക്രമത്തിൽ പ്രതിഷേധിച്ചു

ചാരുംമൂട്: പാർട്ടി പിരിവിനെത്തിയ ഒരാൾ വ്യാപാരി വ്യവസായി ഏകോപന സമിതി മാവേലിക്കര താലൂക്ക് പ്രസിഡന്റ് എം.എസ്. സലാമത്തിനെ മർദിക്കുകയും ബേക്കറിയിൽ അതിക്രമം നടത്തുകയും ചെയ്ത സംഭവത്തിൽ ഏകോപന സമിതി താമരക്കുളം യൂനിറ്റ് കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാരെ അറസ്റ്റു ചെയ്ത് നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ജില്ല രക്ഷാധികാരി വി.എം. മുസ്തഫാറാവുത്തർ ആവശ്യപ്പെട്ടു. ചാരുംമൂട്: മുസ്​ലിം ലീഗ് നേതാവ് സലാമത്തി‍ൻെറ കടയിൽ കയറി അക്രമണം നടത്തിയ മുഴുവൻ പ്രതികളെയും അറസ്റ്റു ചെയ്യണമെന്ന് നൂറനാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. തുടർച്ചയായ സി.പി.ഐ ഗുണ്ടായിസം അവസാനിപ്പിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും യോഗം അറിയിച്ചു. നേതാക്കളായ കോശി എം. കോശി, കെ.കെ. ഷാജു, ജി. വേണു, മനോജ് സി. ശേഖർ, എം.ആർ. രാമചന്ദ്രൻ, രാജൻ പൈനുംമൂട്, ടി. പാപ്പച്ചൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.