ആലപ്പുഴ: തെരുവുനായ്ക്കളുടെ പുനരധിവാസത്തിനായി ഡോഗ് സൂ സ്ഥാപിക്കണമെന്ന സർക്കാർ തീരുമാനത്തിൻെറ അടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാൻ നിയുക്തനായ കൃഷി വകുപ്പ് ഡയറക്ടർ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. കമീഷൻ അംഗം വി.കെ. ബീനാകുമാരിയാണ് നിർദേശം നൽകിയത്. 2017ലാണ് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഡോഗ് സൂ സ്ഥാപിക്കാൻ തീരുമാനിച്ചത്. കൃഷി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഫാമുകളിൽ ഇവ സ്ഥാപിക്കാനായിരുന്നു തീരുമാനം. എന്നാൽ, ആലപ്പുഴ ജില്ലയിൽ തെരുവുനായ്ക്കളുടെ ശല്യം കാരണം വഴിനടക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് മനുഷ്യാവകാശ പ്രവർത്തകൻ ഡോ. മാവേലിക്കര ജി. സാമുവേൽ കമീഷനെ അറിയിച്ചു. ആവശ്യമായ സ്ഥലം ലഭ്യമല്ലാത്തതിനാൽ ഷെൽട്ടർ ഹോം സ്ഥാപിക്കാൻ കഴിഞ്ഞില്ലെന്ന റിപ്പോർട്ടാണ് ജില്ല ഭരണകൂടം അറിയിച്ചത്. അനുയോജ്യമായ സ്ഥലം കണ്ടെത്തുന്ന മുറക്ക് പദ്ധതി നടപ്പാക്കാമെന്ന് കലക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. അഞ്ചുവർഷം കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചോ എന്ന് വ്യക്തമല്ലെന്ന് കമീഷൻ നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.