ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക്​ തുടക്കം

പെരുമ്പളം: പഞ്ചായത്തിൽ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിക്ക്​ തുടക്കമായി. രണ്ടാം വാർഡിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടി കർഷകരാണ് ഇതിനായി രംഗത്തുവന്നത്. പഞ്ചായത്ത് പ്രസിഡന്‍റ്​ വി.വി. ആശ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ ദിനീഷ് ദാസ് അധ്യക്ഷത വഹിച്ചു. രണ്ടാം വാർഡ് മെംബർ ജബീഷ്, കൃഷി ഓഫിസർ അനു ആർ. നായർ, ബ്ലോക്ക്‌ പഞ്ചായത്ത്​ അംഗം ശോഭന ടീച്ചർ തുടങ്ങിയവർ പ​ങ്കെടുത്തു. ചിത്രം: കുട്ടികർഷകരോടൊപ്പം തൈകൾ നട്ട് പഞ്ചായത്ത് പ്രസിഡന്‍റ്​ വി.വി. ആശ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.