തിരുവനന്തപുരം കോർപറേഷനിൽ തീപാറും, ഇടത് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; മേയർ ആര്യ രാജേന്ദ്രൻ പട്ടികയിലില്ല

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ തിയതി​ സംസ്ഥാന തെരഞ്ഞെടുപ്പ്​ കമീഷൻ പ്രഖ്യാപിച്ചതിന് പിന്നാലെ തിരുവനന്തപുരം കോർപറേഷനിലെ സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ട് എൽ.ഡി.എഫ്. ഘടകകക്ഷികളുടേത് അടക്കം 93 സീറ്റുകളിലെ സ്ഥാനാർഥികളെയാണ് തിരുവനന്തപുരം ജില്ല സെക്രട്ടറി വി. ജോയ് ഇന്ന് പ്രഖ്യാപിച്ചത്.

30 വയസിൽ താഴെയുള്ള 13 പേരും 40 വയസിന് താഴെയുള്ള 12 പേരും പട്ടികയിൽ ഇടംപിടിച്ചു. അലത്തറയിൽ മത്സരിക്കുന്ന 23കാരി മാഗ്നയാണ് എറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി. പട്ടം വാർഡിൽ ഡെപ്യൂട്ടി മേയർ പി.കെ. രാജുവിന്‍റെ മകൾ തൃപ്തി രാജും ശാസ്ത്രമംഗലത്ത് മുൻ ഡി.ജി.പി ആർ. ശ്രീലേഖക്കെതിരെ ആർ. അമൃതയും കവടിയാറിൽ സുനിൽ കുമാറും പേട്ടയിൽ എസ്.പി. ദീപക്കും കഴക്കൂട്ടത്ത് എസ്. പ്രശാന്തും മത്സരിക്കും. അതേസമയം, നിലവിലെ മേയർ ആര്യ രാജേന്ദ്രന്‍റെ പേര് ആദ്യ പട്ടികയിലില്ല.

ആകെയുള്ള 101 സീറ്റിൽ 70 സീറ്റിൽ സി.പി.എമ്മും 31 സീറ്റുകളിൽ ഘടകകക്ഷികളും മത്സരിക്കും. സി.പി.ഐ-17, ജനതാദൾ എസ് -2, കേരള കോൺഗ്രസ് എം -3, ആർ.ജെ.ഡി -3 എന്നിങ്ങനെയാണ് മുന്നണിയിലെ സീറ്റ് വിഭജനം. എട്ട് സീറ്റുകളിലെ സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കും. 

നമ്പർ - വാർഡ് - സ്ഥാനാർഥി - പാർട്ടി

1 കഴക്കുട്ടം -പ്രശാന്ത്. എസ് (സി.പി.എം)

2 സൈനിക സ്കൂ‌ൾ - ബിജു എസ്.എസ് (സി.പി.എം)

3 ചന്തവിള - എസ്. ലതാകുമാരി (സി.പി.ഐ)

4 കാട്ടായിക്കോണം - സിന്ധു ശശി (സി.പി.എം)

5 ഞാണ്ടൂർക്കോണം - പി. കൃഷ്ണ‌കുമാർ (സിപിഐ)

6 പൗഡിക്കോണം - അനന്തു സി.എസ് (സി.പി.എം)

7 ചെങ്കോട്ടുകോണം - മായകുമാരി ഡി.ഐ (സി.പി.എം)

8 ചെമ്പഴന്തി - ഷീല മോഹനൻ (സി.പി.എം)

9 കാര്യവട്ടം - ലക്ഷ്‌മി കൃഷ്ണ‌ (സി.പി.ഐ)

10 പാങ്ങപ്പാറ - ദീപ ഒ. (സി.പി.എം)

11 ശ്രീകാര്യം - കെ.എസ്. ഷീല (സി.പി.എം)

12 ചെല്ലമംഗലം - അരുൺ ആർ (സി.പി.എം)

13 കുഴിവിള - ബിജു കെ.വി (സി.പി.എം)

14 കുളത്തൂർ - ശ്രുതി ഐ.എം (സി.പി.എം)

15 ആറ്റിപ്ര - ശിവദത്ത് എസ് (സി.പി.എം)

16 പള്ളിത്തുറ - സുചിത്ര.റ്റി (സി.പി.എം)

17 മണ്ണന്തല - എൻ. അനിൽകുമാർ (സി.പി.എം)

18 നാലാഞ്ചിറ - ജയകുമാരി (കേരള കോൺഗ്രസ് എം)

19 ഇടവക്കോട് - ശാലിനി.വി (സി.പി.എം)

20 ഉള്ളൂർ - ലിജു.എസ് (സി.പി.എം)

21 മെഡിക്കൽ കോളേജ്- എസ്.എസ്. സിന്ധു (സി.പി.എം)

22 പട്ടം - തൃപ്തിരാജ്.എസ് (സിപിഐ)

23 ഗൗരീശപ്പട്ടം - അഡ്വ. സി. പാർവ്വതി (സി.പി.എം)

24 പെരുന്താന്നി - അനുജയൻ.എൽ (സി.പി.എം)

25 പേട്ട - എസ്.പി. ദീപക് (സി.പി.എം)

26 ചാക്ക - കെ. ശ്രീകുമാർ (സി.പി.എം)

27 വെട്ടുകാട് - കിൻസി ഐവിൻ (സി.പി.എം)

28 കരിക്കകം - അഡ്വ അശ്വതി എം.എസ് (സി.പി.എം)

29 കടകംപള്ളി - ജിഷ ചന്ദ്രൻ (സി.പി.എം)

30 അണമുഖം - ആർ. വീണാകുമാരി (സിപിഐ)

31 ആക്കുളം - ശ്രീജ.എസ് (സി.പി.എം)

32 ചെറുവയ്ക്കൽ - അരുൺ.എ (സി.പി.എം)

33 അലത്തറ - മാഗ്ന.ബി (സി.പി.എം)

34 പാതിരപ്പള്ളി - ബി. അജയകുമാർ (സി.പി.എം)

35 അമ്പലമുക്ക് - എം.എസ്. കസ്തുരി (സി.പി.എം)

36 കുടപ്പനക്കുന്ന് - സബിത (സി.പി.എം)

37 തുരുത്തുംമൂല - ബി. മനു (സി.പി.എം)

38 നെട്ടയം - വി.കെ. നന്ദിനികുമാരി (സി.പി.ഐ)

39 കാച്ചാണി - ആരോമൽ.കെ.ജി (സി.പി.എം)

40 വാഴോട്ടുകോണം - ഷാജി (സി.പി.എം)

41 കൊടുങ്ങാനൂർ - വി. സുകുമാരൻ നായർ (സി.പി.എം)

42 പേരൂർക്കട - വിനീത്.വി.ജി (സി.പി.എം)

43 കുറവൻകോണം - അഡ്വ. സൗമ്യ (ആർ.ജെ.ഡി)

44 മുട്ടട - അംശുവാമദേവൻ (സി.പി.എം)

45 ചെട്ടിവിളാകം - സി.എൽ. രാജൻ (സിപിഐ)

46 കിണവൂർ - തോമസ് ചെറിയാൻ (കേരള കോൺഗ്രസ് എം)

47 കേശവദാസപുരം - വി.എസ്. ശ്യാമ (സി.പി.എം)

48 വട്ടിയൂർക്കാവ് - വിനുകുമാർ.എസ് (സി.പി.എം)

49 കാഞ്ഞിരംപാറ - അയ്യപ്പദാസൻ. ആർ (സി.പി.എം)

50 കവടിയാർ - സുനിൽകുമാർ.എ (സി.പി.എം)

51 കുന്നുകുഴി - ബിനു.ഐ.പി (സി.പി.എം)

52 നന്തൻകോട് - പാളയം രാജൻ (കോൺഗ്രസ് എസ്)

53 പാളയം - അഡ്വ. റീന. വില്ല്യംസ് (സി.പി.എം)

54 വഴുതക്കാട് - അഡ്വ. രാഖി രവികുമാർ (സി.പി.ഐ)

55 ശാസ്തമംഗലം - അമൃത.ആർ (സി.പി.എം)

56 പാങ്ങോട് -അഭിജിത്ത്. എ (സി.പി.ഐ)

57 വലിയവിള - ജി. രാമചന്ദ്രൻ (സി.പി.എം)

58 ജഗതി - പൂജപ്പുര രാധാകൃഷ്ണൻ കേരള കോൺഗ്രസ് (ബി)

59 തൈക്കാട് - ജി. വേണുഗോപാലൻ (സി.പി.എം)

60 തമ്പാനൂർ - അഡ്വ. എം.വി. ജയലക്ഷ്മി (സി.പി.ഐ)

61 വഞ്ചിയൂർ - വഞ്ചിയൂർ ബാബു (സി.പി.എം)

62 കണ്ണന്മൂല - അഡ്വ. സതീഷ്‌കുമാർ (എൻ.സി.പി)

63 പുഞ്ചക്കരി - ഷൈലജാ ദേവി (സി.പി.എം)

64 പൂങ്കുളം - വണ്ടിത്തടം മധു (സി.പി.എം)

65 പോർട്ട് - ജെ. പനിയടിമ സിപിഐ

66 വിഴിഞ്ഞം - എൻ. നൗഷാദ് (സി.പി.എം)

67 ഹാർബർ - അഫ്സ സജീന (സി.പി.എം)

68 വെള്ളാർ - ജി.എസ്. ബിന്ദു (സിപിഐ)

69 തിരുവല്ലം -കരിങ്കട രാജൻ (സി.പി.എം)

70 പൂജപ്പുര - ആർച്ച എസ്.എസ് സിപിഐ

71 വലിയശാല - ബിന്ദുമേനോൻ.എൽ.ആർ (സി.പി.എം)

72 ആറന്നൂർ - രഞ്ജിത്ത്.റ്റി.കെ (സി.പി.എം)

73 മുടവൻ മുഗൾ - വി. ഗോപകുമാർ (സി.പി.എം)

74 നെടുങ്കാട് -അംബിക.റ്റി (സി.പി.എം)

75 പൂന്തുറ - എസ്‌കലിൻ ടീച്ചർ (ജനാധിപത്യ കേരള കോൺഗ്രസ്)

76 പുത്തൻപള്ളി - സോഫിയ (സി.പി.എം)

77 അമ്പലത്തറ -എസ്. ഗീതകുമാരി (സിപിഐ)

78 ആറ്റുകാൽ - അശ്വതി. വി (സി.പി.എം)

79 കളിപ്പാൻകുളം -റസിയാബീഗം. ബി (സി.പി.എം)

80 കമലേശ്വരം - വി. ഷാജി (സി.പി.എം)

81 വലിയതുറ - അയറിൻ ടീച്ചർ (സിപിഐ)

82 വള്ളക്കടവ് - ഷാജിദ നാസർ (സി.പി.എം)

83 ശ്രീവരാഹം -പ്രിയ സി. നായർ (സിപിഐ)

84 മണക്കാട് - അഡ്വ. രേഖ (ജനാതദൾ എസ്)

85 ചാല - അഡ്വ. എസ്.എ. സുന്ദർ (സി.പി.എം)

86 എസ്റ്റേറ്റ് -കെ. സന്തോഷ്‌കുമാർ (സി.പി.എം)

87 നേമം - ബിജു ചിന്നത്തിൽ (സിപിഐ)

88 പൊന്നുമംഗലം - റജീല എസ് (സി.പി.എം)

89 പാപ്പനംകോട് - വി.എസ്. വിജയകുമാർ (സി.പി.എം)

90 കരുമം - അഡ്വ. സി. സിന്ധു (സി.പി.എം)

91 തിരുമല - ഗംഗപി.എസ് (സി.പി.എം)

92 തൃക്കണ്ണാപുരം -അജിൻ എസ്.എൽ (സി.പി.എം)

93 പുന്നയ്ക്കാമുകൾ - ആർ.പി. ശിവജി (സി.പി.എം)

ഡിസംബര്‍ ഒമ്പത്, 11 തീയതികളിലായി രണ്ട് ഘട്ടങ്ങളായാണ് കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളാണ്​ ഒന്നാംഘട്ടമായ ഡിസംബർ ഒമ്പതിന് ബൂത്തിലേക്ക് പോവുക. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകൾ രണ്ടാം ഘട്ടത്തിലും. ഡിസംബര്‍ 13ന് വോട്ടെണ്ണല്‍ നടക്കും.

കഴിഞ്ഞ തവണ മൂന്ന്​ ഘട്ടമായിരുന്നു. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ഇതോടെ സംസ്ഥാനത്ത്​ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതായും ഇത്​ സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങൾക്കും ബാധകമായിരിക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ എ. ഷാജാഹാൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്ന 14 മുതല്‍ സ്ഥാനാർഥികള്‍ക്ക് നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ച്​ തുടങ്ങാം. പത്രിക സമര്‍പ്പണത്തിനുള്ള അവസാന തീയതി നവംബര്‍ 21​. പത്രികകളുടെ സൂക്ഷ്​മ പരിശോധന നവംബര്‍ 22ന് നടക്കും. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 24​. നടപടിക്രമങ്ങൾ പൂർത്തിയാക്കി പുതിയ ഭരണസമിതികൾ ഡിസംബർ 21ന്​ നിലവിൽ വരും. നിലവിലെ ഭരണസമിതി കാലയളവ് ഡിസംബർ 20ന് അവസാനിക്കും. കാലാവധി പൂര്‍ത്തിയായിട്ടില്ലാത്ത മട്ടന്നൂര്‍ മുനിസിപ്പാലിറ്റി ഒഴികെയുള്ള 1199 തദ്ദേശസ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. മട്ടന്നൂരിലെ ഭരണകാലാവധി അവസാനിക്കുന്നത് 2027ലാണ്.

തദ്ദേശ സ്ഥാപനങ്ങളിൽ 21,900 വാർഡുകൾ ഉണ്ടായിരുന്നത്​ വിഭജനത്തിനുശേഷം 23,612 ആയി വർധിച്ചു. ഇതിൽ മട്ടന്നൂർ മുനിസിപ്പാലിറ്റിയിലെ 36 വാർഡുകൾ ഒഴികെ 23,576 വാർഡുകളിലേക്കാണ് ഇപ്പോൾ തെരഞ്ഞെടുപ്പ്​ നടക്കുക. തെരഞ്ഞെടുപ്പിന്​ വേണ്ടി 33,746 പോളിങ് സ്‌റ്റേഷനുകളാണ്​ ഒരുക്കിയിട്ടുള്ളത്​. പ്രശ്ന ബാധിത ബൂത്തുകളിലേക്കടക്കം 70,000 പൊലീസുകാരെ വിന്യസിക്കും. 1249 റിട്ടേണിങ് ഓഫിസര്‍മാരടക്കം രണ്ടരലക്ഷത്തോളം ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകും.

പൂർണമായും ഹരിതചട്ടം പാലിച്ച്​ തെരഞ്ഞെടുപ്പ്​ നടത്തണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്​. വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുമ്പുളള 48 മണിക്കൂർ വേളയിൽ മദ്യനിരോധനം ഏർപ്പെടുത്തും. വോട്ടെണ്ണൽ ദിവസവും മദ്യനിരോധനം ഉണ്ടാകും. വോട്ടെടുപ്പ് ദിവസം എല്ലാ സർക്കാർ, പൊതുമേഖലാ ജീവനക്കാർക്കും നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരം അവധി അനുവദിക്കും.

Tags:    
News Summary - Local Body Election: LDF candidates announced for Thiruvananthapuram Corporation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.