കെ.എസ്.ആർ.ടി.സികളിലെ മദ്യവിൽപ്പന അപകടകരം: വി.എം സുധീരൻ

തി​രു​വ​ന​ന്ത​പു​രം: കെ​.എ​സ്.ആ​ർ​.ടി​.സി ഡി​പ്പോ​ക​ളി​ൽ മ​ദ്യം വി​ൽ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തിരെ കോൺഗ്രസ് നേതാവ് വി.​എം. സു​ധീ​ര​ൻ. അവശ്യമരുന്ന് ലഭ്യമാക്കുന്നത് പോലെയാണ് മദ്യം വിൽക്കാൻ സർക്കാർ ശ്രമിക്കുന്നത്. കെ​.എ​സ്.ആ​ർ​.ടി​.സി ഡിപ്പോകളിൽ മദ്യം വിൽക്കാനുള്ള തീരുമാനം അപകടകരമാണ്. കോടതി ഇക്കാര്യത്തിൽ ഇടപെടുമെന്നാണ് കരുതുന്നതെന്നും വി.എം സുധീരൻ പറഞ്ഞു.

സ​ർ​ക്കാ​രി​ന്‍റെ മ​ദ്യ​ന​യം കോ​ട​തി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും തീ​രു​മാ​നം വൈ​ക​രു​തെ​ന്നും സു​ധീ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കെ​.എ​സ്.ആ​ർ​.ടി​.സി ബ​സ് സ്റ്റാ​ന്‍​ഡു​ക​ളി​ലെ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന മു​റി​ക​ളി​ല്‍ ബി​വ​റേ​ജ​സ് കോ​ര്‍​പ​റേ​ഷ​ന്‍റെ ഔട്ട്ലെറ്റുകൾ അ​നു​വ​ദി​ക്കുമെ​ന്നാണ് ക​ഴി​ഞ്ഞ ദി​വ​സം ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു അ​റി​യി​ച്ച​ത്. യാ​ത്ര​ക്കാ​ർ​ക്ക് ശ​ല്യ​മു​ണ്ടാ​വാ​ത്ത രീ​തി​യി​ലാ​യി​രി​ക്കും മ​ദ്യ​ക്ക​ട​ക​ൾ തു​റ​ക്കു​ക​യെ​ന്നായിരുന്നു ഗതാഗത മന്ത്രിയുടെ വിശദീകരണം.

Tags:    
News Summary - Liquor sales in KSRTCs are dangerous: VM Sudheeran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.