അടിമാലി: ജോലിയിൽ പിരിച്ചുവിട്ടതിൽ മനംനൊന്ത് പൊേട്രാളൊഴിച്ച് എൽ.െഎ.സി ഓഫിസിൽ ജീവനൊടുക്കാൻ ശ്രമിച്ച താൽക്കാലിക ജീവനക്കാരൻ മരിച്ചു. അടിമാലി ചാറ്റുപാറ വടക്കേക്കര ശിവനാണ് (കുട്ടൻ 54) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെ മരിച്ചത്.വെള്ളിയാഴ്ച എൽ.ഐ.സി അടിമാലി ശാഖ അസി. മാനേജറുടെ കാബിന് മുന്നിൽെവച്ച് പെേട്രാളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. രണ്ട് പതിറ്റാണ്ടിലേറെയായി അടിമാലി എൽ.ഐ.സി ഓഫിസിൽ ശിവൻ ജോലി നോക്കുന്നു. കഴിഞ്ഞദിവസം ശാഖ മാനേജർ ശിവനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. ഇതിൽ മനംനൊന്താണ് പെേട്രാളുമായി ഓഫിസിലെത്തി ജീവനൊടുക്കാൻ ശ്രമിച്ചത്.
മാനേജർ വെള്ളിയാഴ്ച ശിവനോട് ഓഫിസിൽ വരാൻ നിർദേശിച്ചതായി പറയുന്നു. ശിവൻ വന്നപ്പോൾ മാനേജർ ലീവിലാണെന്ന വിവരമാണ് ലഭിച്ചത്. ഉടൻതന്നെ തൊട്ടടുത്ത പെേട്രാൾ പമ്പിലെത്തിയ ശിവൻ പെേട്രാൾ വാങ്ങി അസി. മാനേജറുടെ കാബിന് മുന്നിലെത്തി തന്നെ ജോലിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടു. മാനേജറില്ലാത്തതിനാൽ പിന്നീട് വരാൻ നിർദേശിച്ചു. ഇതോടെ കുപ്പിയിൽ കരുതിയ പെേട്രാൾ ദേഹത്തേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
സാരമായി പൊള്ളലേറ്റ ശിവനെ പൊലീസിെൻറ സഹായത്തോടെയാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടിമാലി പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭാര്യ: ഉഷ. മക്കൾ: ശ്രീക്കുട്ടി, ശ്രീമോൾ. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.