പൊ​തു​വ​പ്പാ​ട​ത്ത് കെ​ണി​യി​ല​ക​പ്പെ​ട്ട പു​ലി

മൈ​ലാം​പാ​ടം പൊ​തു​വ​പ്പാ​ട​ത്ത് നാ​ട്ടി​ലി​റ​ങ്ങി​യ പു​ലി​യെ വ​നം വ​കു​പ്പ് പി​ടി​കൂ​ടി

മ​ണ്ണാ​ര്‍ക്കാ​ട്: മൈ​ലാം​പാ​ടം പൊ​തു​വ​പ്പാ​ട​ത്ത് നാ​ട്ടി​ലി​റ​ങ്ങി​യ പു​ലി വ​നം വ​കു​പ്പ് സ്ഥാ​പി​ച്ച കെ​ണി​യി​ൽ കു​ടു​ങ്ങി. നാ​ല് വ​യ​സ്സ് പ്രാ​യം വ​രു​ന്ന പെ​ണ്‍പു​ലി​യാ​ണ് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ നാ​ലു മ​ണി​യോ​ടെ വ​നം വ​കു​പ്പി​െൻറ കൂ​ട്ടി​ൽ അ​ക​പ്പെ​ട്ട​ത്. ടാ​പ്പി​ങ്​ തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​ക്കാ​ര്യം വ​നം​വ​കു​പ്പി​നെ അ​റി​യി​ച്ച​ത്.

മ​ണ്ണാ​ര്‍ക്കാ​ട് ഫോ​റ​സ്​​റ്റ്​ റേ​ഞ്ച് ഓ​ഫി​സ​ര്‍ ആ​ഷി​ഖ് അ​ലി, തി​രു​വി​ഴാം​കു​ന്ന് ഫോ​റ​സ്​​റ്റ്​ സ്‌​റ്റേ​ഷ​ന്‍ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫി​സ​ര്‍ എം. ​ശ​ശി​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക​രും വ​നം വ​കു​പ്പ് ദ്രു​ത​ക​ര്‍മ സേ​ന​യും സ്ഥ​ല​ത്തെ​ത്തി പു​ലി​യെ മ​ണ്ണാ​ര്‍ക്കാ​ട് വ​നം ഡി​വി​ഷ​ന്‍ ഓ​ഫി​സി​ലേ​ക്ക് മാ​റ്റി.

ഡി​സം​ബ​ർ 30നാ​ണ് കൂ​ട് സ്ഥാ​പി​ച്ച​ത്. കൂ​ട് സ്ഥാ​പി​ച്ച് ആ​റാം ദി​വ​സ​മാ​ണ് പു​ലി അ​ക​പ്പെ​ട്ട​ത്. പു​ലി കു​ടു​ങ്ങി​യ​ത​റി​ഞ്ഞ് ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

കു​റ​ച്ച് കാ​ല​മാ​യി മൈ​ലാം​പാ​ടം പൊ​തു​വ​പ്പാ​ടം പ്ര​ദേ​ശം പു​ലി​ഭീ​തി​യി​ലാ​യി​ട്ട്. വ​ള​ര്‍ത്തു​മൃ​ഗ​ങ്ങ​ള്‍ക്ക് നേ​രെ​യു​ള്ള ആ​ക്ര​മ​ണം തു​ട​ര്‍ക്ക​ഥ​യാ​യി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ളി​ല്‍ ചി​ല​ര്‍ പു​ലി​യെ ക​ണ്ട​താ​യും അ​റി​യി​ച്ചി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ 29ന് ​പ​ക​ൽ വെ​ളു​ങ്കോ​ട് ആ​ടു​ക​ളെ പു​ലി ആ​ക്ര​മി​ച്ച​തോ​ടെ നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി.

ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം ഗ​ഫൂ​ര്‍ കോ​ല്‍ക്ക​ള​ത്തി​ല്‍, കു​മ​രം​പു​ത്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ രാ​ജ​ന്‍ ആ​മ്പാ​ട​ത്ത്, വി​ജ​യ​ല​ക്ഷ്മി, കോ​ട്ടോ​പ്പാ​ടം ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം നി​ജോ വ​ര്‍ഗീ​സ് എ​ന്നി​വ​ര്‍ നാ​ട്ടു​കാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രു​മാ​യി ച​ര്‍ച്ച ന​ട​ത്തി​യ​തി​നെ തു​ട​ര്‍ന്നാ​ണ് പൊ​തു​വ​പ്പാ​ട​ത്ത് വ​നം​വ​കു​പ്പ് കൂ​ട് സ്ഥാ​പി​ച്ച​ത്. വൈ​ൽ​ഡ് ലൈ​ഫ് ഫ്ല​യി​ങ് സ്‌​ക്വാ​ഡ് ഡി.​എ​ഫ്.​ഒ ശി​വ​പ്ര​സാ​ദ്, തൃ​ശൂ​ർ വെ​റ്റ​റി​ന​റി ഡോ​ക്ട​ർ ഡേ​വി​ഡ് എ​ബ്ര​ഹാം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ പു​ലി​ക്ക് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പ​റ​മ്പി​ക്കു​ളം വ​ന​ത്തി​ൽ തു​റ​ന്നു വി​ടാ​ൻ തീ​രു​മാ​നി​ച്ചു.

തി​രു​വി​ഴാം​കു​ന്നി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ള​ര്‍ത്തു​മൃ​ഗ​ങ്ങ​ളെ വ​ന്യ​ജീ​വി ആ​ക്ര​മി​ക്ക​ുന്ന​ത് തു​ട​ര്‍ക്ക​ഥ​യാ​യ​തോ​ടെ ക​ന്നു​കാ​ലി ഗ​വേ​ഷ​ണ കേ​ന്ദ്രം വ​ള​പ്പി​ലും ക​ഴി​ഞ്ഞ​ദി​വ​സം വ​നം​വ​കു​പ്പ് കൂ​ട് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷ​വും പൊ​തു​വ​പ്പാ​ട​ത്ത് നി​ന്നും പു​ലി​യെ കെ​ണി വെ​ച്ച് പി​ടി​കൂ​ടി​യി​രു​ന്നു.

Tags:    
News Summary - leopard caught by forest department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.