വഖഫ്: വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള ശ്രമങ്ങളെ ചെറുക്കണം -എസ്.കെ.എസ്.എസ്.എഫ്

കോ​ഴി​ക്കോ​ട്: വ​ഖഫ് ഭേ​ദ​ഗ​തി നി​യ​മ​ത്തെ ദു​രു​പ​യോ​ഗം ചെ​യ്യാ​നും വ​ര്‍ഗീ​യ അ​ജ​ണ്ട ന​ട​പ്പാ​ക്കാ​നു​മു​ള്ള ചി​ല കേ​ന്ദ്ര​ങ്ങ​ളു​ടെ ശ്ര​മ​ങ്ങ​ളെ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ഗൗ​ര​വ​പൂ​ർ​വം സ​മീ​പി​ക്ക​ണ​മെ​ന്ന് എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ്. സു​പ്രീം കോ​ട​തി കേ​സ് തീ​ര്‍പ്പാ​ക്കു​ന്ന​തി​ന് മു​മ്പ് അ​ത്ത​രം വ്യ​വ​സ്ഥ​ക​ള്‍ ന​ട​പ്പാ​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ മു​ൻ​കൈ​യെ​ടു​ക്കു​ന്ന​ത് വി​ശ്വാ​സി സ​മൂ​ഹ​ത്തി​ന്റെ താ​ൽ​പ​ര്യ​ങ്ങ​ള്‍ക്ക് വി​രു​ദ്ധ​മാ​ണ്.

ബി.​ജെ.​പി ഇ​ത​ര പാ​ര്‍ട്ടി​ക​ള്‍ ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഇ​ത്ത​രം വ്യ​വ​സ്ഥ​ക​ള്‍ ന​ട​പ്പാ​ക്കി​യി​ല്ലെ​ന്നി​രി​ക്കെ കേ​ര​ള​ത്തി​ല്‍ മാ​ത്രം സ​ര്‍ക്കാ​ര്‍ അ​ഭി​ഭാ​ഷ​ക​ന്‍ ഹൈ​കോ​ട​തി മു​മ്പാ​കെ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​ത് ആ​ശ​ങ്ക​ജ​ന​ക​മാ​ണെ​ന്നും യോ​ഗം വ്യ​ക്ത​മാ​ക്കി. പാ​ണ​ക്കാ​ട് ഹ​മീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags:    
News Summary - Waqf: Efforts to implement communal agenda must be resisted - SKSSF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.