Posted On
date_range Updated On
date_range പുലിയുടെ ആക്രമണത്തിൽ അഞ്ചുവയസ്സുകാരന് പരിക്കേറ്റു
അതിരപ്പിള്ളി (തൃശൂർ): വാൽപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ അഞ്ചുവയസ്സുകാരന് പരിക്കേറ്റു. ഝാർഖണ്ഡ് സ്വദേശി ബിഫല്യ മഹിലിന്റെ മകൻ ആകാശിനാണ് പരിക്കേറ്റത്.
ശംഖിലി റോഡ് എസ്റ്റേറ്റിൽ ഞായറാഴ്ച രാവിലെ എട്ടോടെയായിരുന്നു സംഭവം. തേയിലത്തോട്ടത്തിലെ തൊഴിലാളികൾ ആണ് ബിഫല്യയും ഭാര്യയും. പുഴയിൽനിന്ന് വെള്ളം എടുക്കാൻ പോകുമ്പോഴായിരുന്നു കുട്ടിയുടെ നേർക്ക് പുലിയുടെ ആക്രമണം.
സമീപത്തെ തേയിലത്തോട്ടത്തിൽ പതുങ്ങിനിന്ന പുലി കുട്ടിയെ ആക്രമിക്കുകയായിരുന്നു. ഇതുകണ്ട മറ്റു തൊഴിലാളികളുൾപ്പെടെയുള്ളവര്‍ ശബ്ദമുണ്ടാക്കിയതോടെ പുലി ഓടിപ്പോയി. ആകാശിന്‍റെ പരിക്ക് ഗുരുതരമല്ല. കൈക്ക് പരിക്കേറ്റ കുട്ടിക്ക് വാൽപ്പാറയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.