തിരുവനന്തപുരം: ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥി സംഘടനപ്രതിനിധികളുമായും മറ്റുള്ളവരുമായും ചര്‍ച്ച നടത്തിയതിന് ശേഷമാണ് പ്രിന്‍സിപ്പാളിനെ മാറ്റാന്‍ തീരുമാനിച്ചതെന്നും അഞ്ച് വര്‍ഷം കഴിഞ്ഞുള്ള കാര്യം അന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും ഡയറക്ടര്‍ ഡോ. എന്‍.നാരായണന്‍ നായര്‍. വിദ്യാര്‍ത്ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ചതിനാല്‍ സമരം അവസാനിപ്പിക്കണം. ബുധനാഴ്ച് മുതല്‍ ആരംഭിക്കുന്ന ക്ളാസുകളുമായി സഹകരിക്കണം. ഇനിയും സമരം തുടര്‍ന്നാല്‍ പൊലീസ് സഹായത്തോടെ ക്ളാസുകള്‍ നടത്തും. വിദ്യാര്‍ത്ഥി സംഘടനകള്‍ പറഞ്ഞിട്ട് ഒരു പ്യൂണിനെപ്പോലും എവിടെയും രാജിവെപ്പിച്ച ചരിത്രമില്ല. അങ്ങനെ രാജി വച്ചാല്‍ കോടതിയില്‍ പോയി സ്റ്റേ വാങ്ങി തിരികെ വരാന്‍ സാധിക്കും. അതിനാലാണ് പ്രിന്‍സിപ്പാളിനെ മാറ്റിനിര്‍ത്തുന്നത്. കോടതിയിയെ സമീപിച്ച് അനുകൂല വിധിയുമായി വാങ്ങി വരാന്‍ ലക്ഷ്മി നായര്‍ക്ക് താത്പര്യമില്ളെന്നാണ് താന്‍ മനസിലാക്കുന്നത്. മാനേജ്മെന്‍റ് തീരുമാനം ലക്ഷ്മിയെ അറിയിച്ചിട്ടുണ്ട്. ഇത് അംഗീകരിക്കുമെന്നാണ് കരുതുന്നത്.
ലോ അക്കാദമിയില്‍ ഇന്‍േറര്‍ണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ ഉന്നയിച്ച പരാതികള്‍ പരിഗണിക്കുന്നതിന് പരാതി പരിഹാര സമിതി രൂപവത്കരിക്കും. അക്കാദമിയുടെ കൈവശമുള്ള ഭൂമി കരുണാകരന്‍്റെ കാലത്ത് അന്നത്തെ വിലയ്ക്ക് വാങ്ങിയതാണ്. സര്‍ക്കാര്‍ ഗ്രാന്‍്റോ സര്‍വകലാശാലയുടെ സാമ്പത്തിക സഹായത്തോടെയോ അല്ല അക്കാദമി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ പുന്നന്‍റോഡിലെ റിസര്‍ച്ച് സെന്‍്ററിന് മൂന്ന് ലക്ഷം രൂപ വീതം സഹായം സര്‍ക്കാര്‍ നല്‍കുന്നുണ്ട്.
വിദ്യാര്‍ത്ഥികള്‍ ആവശ്യമില്ലാതെയാണ് സമരം നടത്തിയത്. സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്കായി വിദ്യാര്‍ത്ഥികളില്‍ നിന്ന് പിരിച്ച പണമാണ് ബാങ്കില്‍ ഇട്ടത് മറിച്ചുള്ള ആരോപണങ്ങള്‍ തെറ്റാണ്. അതിന്‍്റെ കണക്കുകള്‍ ഓഫീസ് മാനേജരുടെ കൈകളില്‍ ഉണ്ട്. ഡയറക്ടര്‍ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടം തൊട്ടടുത്ത കെട്ടിടത്തിന്‍്റെ ഭാഗമായി പണിഞ്ഞതാണ് . ഇതിന് പ്രത്യേകം കെട്ടിട നമ്പര്‍ വേണമെന്ന് അറിയില്ലായിരുന്നുവെന്നും നാരായണന്‍ നായര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.