ലോ അക്കാദമി: റിപ്പോര്‍ട്ട് അക്കാദമിക്ക് അനുകൂലമെന്ന് സൂചന

തിരുവനന്തപുരം: ലോ അക്കാദമി നിയമാവലി ഭേദഗതി സംബന്ധിച്ച് രജിസ്ട്രേഷന്‍ ഐ.ജി മന്ത്രി ജി. സുധാകരന്‍െറ ഓഫിസിന് വ്യാഴാഴ്ച റിപ്പോര്‍ട്ട് നല്‍കി. ഇത് ലോ അക്കാദമിക്ക് അനുകൂലമെന്നാണ് സൂചന. നേരത്തെ ജില്ല രജിസ്ട്രാര്‍ നല്‍കിയ റിപ്പോര്‍ട്ടിലെ തെളിവുകള്‍ക്കപ്പുറം ഒന്നും കണ്ടത്തൊന്‍ ഐ.ജിക്ക് കഴിഞ്ഞിട്ടില്ല. അന്വേഷണത്തിന്‍െറ പരിധിനിശ്ചയിച്ചത് 1984 ആയതിനാല്‍ അവിടംവരെയുള്ള രേഖകള്‍ മാത്രമേ ഐ.ജി പരിശോധിച്ചിട്ടുള്ളൂ.

അതിനാല്‍തന്നെ 1972 ഡിസംബര്‍ 28നും 1975 ഒക്ടോബര്‍ 27നും മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍, നിയമാവലി എന്നിവയില്‍ ഭേദഗതിവരുത്തിയെന്ന ജില്ല രജിസ്ട്രാര്‍ ഓഫിസിലെ ബുക്കിലുള്ള വിവരങ്ങളെക്കുറിച്ച് അന്വേഷിച്ചിട്ടില്ല. 1984ല്‍ ഭൂമി പതിച്ചുനല്‍കിയതിന് ശേഷം ട്രസ്റ്റിന്‍െറ ഘടനയില്‍ മാറ്റംവരുത്തിയോയെന്ന് അന്വേഷിക്കാനായിരുന്നു സര്‍ക്കാറിന്‍െറ നിര്‍ദേശം.

 1966ലെ നിയമാവലിയില്‍ 51 അംഗ ഭരണസമിതി ഉണ്ടായിരുന്നെന്നും 21 ആയി മാറിയത് അറിയില്ളെന്ന ജില്ല രജിസ്ട്രാര്‍  നിലപാടിനപ്പുറം പുതിയ റിപ്പോര്‍ട്ടിലും കണ്ടത്തെലുകളില്ല. ഗവര്‍ണര്‍ മുഖ്യരക്ഷാധികാരിയും മുഖ്യമന്ത്രി ഇ.എം.എസ് ഉപരക്ഷാധികാരിയും ആയി രൂപവത്കരിച്ച ട്രസ്റ്റ് നാരായണന്‍ നായരുടെ സ്വകാര്യസ്വത്തായിമാറിയത് എന്നാണെന്നും കണ്ടത്തെിയില്ല. ഭരണസമിതി ഭാരവാഹികളുടെ 1991 മുതലുള്ള പട്ടിക മാത്രമേ ജില്ല രജിസ്ട്രാര്‍ ഓഫിസിലുള്ളൂ. ട്രസ്റ്റിന് കാലാന്തരത്തിലുണ്ടായ പരിണാമം കണ്ടത്തൊന്‍ രേഖകളില്ല.

1984നുശേഷം ബൈലോ ഭേദഗതികളൊന്നും ഫയല്‍ ചെയ്തതായി കണ്ടത്തൊനായില്ളെന്ന ജില്ല രജിസ്ട്രാര്‍ റിപ്പോര്‍ട്ടിലെ വരികള്‍ ആവര്‍ത്തിക്കുക മാത്രമാണ് ഐ.ജിയും. 1984ല്‍ ഭൂമി പതിച്ചുലഭിക്കുന്നതിന് മുമ്പ് ഗവര്‍ണര്‍ അടക്കമുള്ളവരെ പുറത്താക്കിയിരിക്കാം. യു.ജി.സി വ്യവസ്ഥയനുസരിച്ച് അക്കാദമിക്ക് അംഗീകാരംലഭിക്കുന്നതിന് ഭൂമി പതിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് ലോ അക്കാദമി സെക്രട്ടറി ഡോ. നാരായണന്‍ നായര്‍ 1982 ഡിസംബര്‍ എട്ടിനാണ് അന്നത്തെ റവന്യൂ മന്ത്രിക്ക് കത്ത് നല്‍കിയത്.

1968ല്‍ ഭൂമി പാട്ടത്തിന് നല്‍കിയത് ഈ ട്രസ്റ്റിനാണെന്ന് മുന്‍മന്ത്രി എം.എന്‍. ഗോവിന്ദന്‍ നായര്‍ മറുപടി നല്‍കിയതാണ് ഏക തെളിവ്. ഭൂപതിവ് വ്യവസ്ഥ ലംഘിച്ചാണ് അക്കാദമി കോമ്പൗണ്ടില്‍ റസ്റ്റാറന്‍റും സംസ്ഥാന സഹകരണ ബാങ്കിന്‍െറ ശാഖയും പ്രവര്‍ത്തിക്കുന്നത്. അത് വാണിജ്യ കച്ചവട ആവശ്യത്തിനായതിനാല്‍ കലക്ടര്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം. എന്നാല്‍, അതിനും ഇതുവരെ നോട്ടീസ് നല്‍കിയിട്ടില്ല.

 

Tags:    
News Summary - law acadamy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.