ലോ അക്കാദമി: സിന്‍ഡിക്കേറ്റ് ഉപസമിതി രേഖകള്‍ പരിശോധിച്ചു

തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജിലെ വിദ്യാര്‍ഥിസമരവുമായി ബന്ധപ്പെട്ട പരാതിയില്‍ സിന്‍ഡിക്കേറ്റ് ഉപസമിതി ബുധനാഴ്ച കോളജിലത്തെി രേഖകള്‍ പരിശോധിച്ചു. ഇന്‍േറണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരില്‍നിന്ന് സമിതി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഏഴ് വിദ്യാര്‍ഥികള്‍, ഹോസ്റ്റല്‍ വാര്‍ഡന്‍ എന്നിവരില്‍നിന്ന് മൊഴിയെടുക്കുകയും ചെയ്തു.

ഇന്‍േറണല്‍ മാര്‍ക്കുമായി  ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ പരാതി ഉന്നയിച്ച സാഹചര്യത്തില്‍ ഇതുസംബന്ധിച്ച രേഖകളും പരിശോധിക്കുകയും അധ്യാപകരുടെ യോഗ്യത, വിദ്യാര്‍ഥികളുടെ ഹാജര്‍ തുടങ്ങിയവയെക്കുറിച്ചുള്ള രേഖകള്‍ ശേഖരിക്കുകയും ചെയ്തു. ഇന്‍േറണല്‍ മാര്‍ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകള്‍ ഹാജരാക്കണമെന്ന് പ്രിന്‍സിപ്പലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്‍േറണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട് സര്‍വകലാശാലയുടെ പക്കലുള്ള രേഖകളും പരിശോധിക്കും.

 കോളജ് കാമ്പസിലുള്ള വനിതാ ഹോസ്റ്റലും ഉപസമിതി പരിശോധിച്ചു. സി.സി.ടി.വി കാമറ സ്ഥാപിച്ചിട്ടുണ്ടെന്ന പരാതിയുടെ പശ്ചാത്തലത്തിലായിരുന്നു ഇത്. ഇടനാഴിയില്‍ സി.സി.ടി.വി കാമറയുടെ യൂനിറ്റ് കണ്ടത്തെി. ഹോസ്റ്റലില്‍ തങ്ങുന്ന പെണ്‍കുട്ടികളെ സമരപ്പന്തലില്‍നിന്ന് വിളിച്ചുവരുത്തിയും വിവരങ്ങള്‍ ആരാഞ്ഞു.

Tags:    
News Summary - law acadamy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.