മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ജില്ല കലക്ടർ ഡോ. വിനയ് ഗോയൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ പാണക്കാട്ട് മണ്ണിടിഞ്ഞ സ്ഥലം സന്ദർശിക്കുന്നു
മലപ്പുറം: സംസഥാനത്ത് അനധികൃത ക്വാറികളുടെ പ്രവര്‍ത്തനം അനുവദിക്കില്ലെന്ന് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. പാണക്കാട് മണ്ണിടിഞ്ഞ സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇപ്പോള്‍ മണ്ണിടിഞ്ഞ സ്ഥലത്തിന് കുറച്ചകലെ പെട്രോൾ പമ്പ് നിർമാണത്തിന് കരിങ്കൽ ഖനനത്തിന് സ്ഫോടക വസ്തുക്കൾ ഉപയോഗിക്കാതെ പാറ പൊട്ടിക്കുന്നതിനു മാത്രമാണ് അനുമതി ഉണ്ടായിരുന്നതെന്നും മന്ത്രി പറഞ്ഞു. 2024ൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രത്യേക ഉത്തരവിലൂടെയാണ് സ്ഥലമുടമ കെട്ടിട നിർമാണ പെർമിറ്റ് നേടുന്നത്.
സ്ഫോടന വസ്തുക്കൾ ഉപയോഗിച്ച് അനധികൃതമായാണ് പെട്രോൾ പമ്പ് നിർമാണ സ്ഥലത്ത് പാറ പൊട്ടിക്കല്‍ നടന്നത്. ഈ വിഷയത്തില്‍ ജിയോളജി ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്. അവര്‍ക്ക് ഷോക്കോസ് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും മറുപടി ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ സ്ഥലത്ത് ഒരു വിധത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇനി അനുവദിക്കില്ല.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തുടനീളമുള്ള അനധികൃത ക്വാറി പ്രവർത്തനവും ഖനനനവും അനുവദിക്കില്ല. തന്റെ വീടിന് സമീപത്ത് പെട്രോൾ പമ്പ് നിർമാണം നടക്കുന്ന സ്ഥലത്ത് പാറ പൊട്ടിക്കുന്ന ശബ്ദം കേട്ടാണ് വിവരമറിഞ്ഞതെന്ന് മന്ത്രി പറഞ്ഞു. ഉടന്‍തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ വിട്ട് പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചെങ്കിലും പിന്നീട് ഒരു തവണ കൂടി പാറ പൊട്ടിക്കുകയാണുണ്ടായത്. മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കിയ ശേഷമേ റോഡ് ഗതാഗതത്തിനായി തുറന്നുകൊടുക്കൂ എന്നും മഴ മാറിയ ശേഷം പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുമെന്നും അദ്ദേഹം അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.