ല​ക്ഷ്മി നാ​യ​ര്‍ക്കെ​തി​രെ അ​ന്വേ​ഷ​ണം  പു​രോ​ഗ​മി​ക്കു​ന്ന​താ​യി സ​ർ​ക്കാ​ർ

കൊച്ചി: വിദ്യാര്‍ഥിയെ ജാതിപ്പേരുവിളിച്ച് ആക്ഷേപിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരായ അന്വേഷണം പുരോഗമിക്കുകയാണെന്ന് സർക്കാർ ഹൈകോടതിയെ അറിയിച്ചു. പരാതിക്കാര​െൻറയും പ്രതിയുെടയും ജാതി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടതായും ചില രേഖകളുടെ േഫാറൻസിക് പരിശോധന ഫലം കാത്തിരിക്കുകയാണെന്നും സർക്കാർ വ്യക്തമാക്കി. തുടർന്ന് കേസ് േമയ് 25ന് പരിഗണിക്കാനായി മാറ്റി.

തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലക്ഷ്മി നായര്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നുള്ള ത​െൻറ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ സമരത്തി​െൻറ ഭാഗമായി കെട്ടിച്ചമച്ച പരാതിയാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരി കോടതിയെ സമീപിച്ചത്.  തന്നെ മനഃപൂര്‍വം കേസിൽപെടുത്താനുള്ള നീക്കത്തി​െൻറ ഭാഗമാണെന്നും പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയുന്ന നിയമപ്രകാരം പേരൂര്‍ക്കട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കില്ലെന്നുമാണ് ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

അതേസമയം, ലക്ഷ്മി നായർക്കെതിരെ പ്രഥമദൃഷ്ട്യ കുറ്റം നിലനില്‍ക്കുന്നതായി പൊലീസ് നേരേത്ത ഹൈകോടതിയില്‍ നൽകിയ വിശദീകരണത്തിൽ പറഞ്ഞിരുന്നു.

Tags:    
News Summary - lakshmi nair in law acadamy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.