ഗ്രൈൻഡറിൽ ഷാൾ കുടുങ്ങി യുവതി മരിച്ചു

മഞ്ചേശ്വരം: ഷിറിയ ഒളയത്ത് ഗ്രൈൻഡറിൽ ഷാൾ കുടുങ്ങി യുവതി മരിച്ചു. പുത്തിഗെ മുഗു റോഡിലെ മജീദിൻറെ മകളും, ഒളയം സ്വദേശി സയ്യിദിൻറെ ഭാര്യയുമായ ആയിഷത്ത് മുനൈഫ (21 ) ആണ് മരിച്ചത്. ഒളയത്തെ ഭർത്താ വീട്ടിൽ ആണ് പകടം നടന്നത്. ഗ്രൈൻഡറിൽ അരി പൊടിക്കുന്നതിനിടയിൽ കഴുത്തിൽ ഉണ്ടായിരുന്ന ഷാൾ ഗ്രൈൻഡറിൽ കുടുങ്ങുകയായായിരുന്നു.

കഴുത്തിൽ ചുറ്റിയ ഷാൾ മുനൈഫയെ മുറുക്കിയത് മൂലം ഉണ്ടായ ശ്വാസം മുട്ടലാണ് മരണ കാരണം.ഉടനെ ബന്തിയോടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഒന്നര വർഷം മുമ്പാണ് മുനൈഫ വിവാഹിതയായത്.ഇവർക്ക് ആറു മാസം പ്രായമായ ഒരു കുഞ്ഞും ഉണ്ട്.

Tags:    
News Summary - LADY DEAD IN MANGESWARAM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.