പാലക്കാട്: കുഴൽമന്ദം ബ്ലോക്ക് റൂറൽ ക്രെഡിറ്റ് സൊസൈറ്റിയിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ ആറ് മുൻ ഡയറക്ടർമാരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
തേങ്കുറുശ്ശി കുന്നുകാട് കെ.ബി. പ്രേമകൃഷ്ണൻ (54), കണ്ണാടി കാഴ്ചപറമ്പ് എൻ. ഭവദാസൻ (65), തരുവകുറുശ്ശി കൊളുമ്പുപറമ്പിൽ എൻ. ബാലകൃഷ്ണൻ (74), ചാത്തൻകുളങ്ങര പറമ്പ് അബൂതാഹിർ (44), കുഴൽമന്ദം കുളവൻമുക്ക് കോളോട്ടിൽ വി. സദാശിവൻ (72), കണ്ണാടി കടകുറിശ്ശി കൊല്ലങ്കോട്ടുപറമ്പ് ദാക്ഷായണി (44) എന്നിവരെയാണ് ഡിവൈ.എസ്.പി പി. ശശികുമാർ അറസ്റ്റ് ചെയ്തത്. പ്രതികളെ പാലക്കാട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ പ്രതികളെ കോടതി ജാമ്യത്തിൽ വിട്ടു. ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ആളുകളിൽനിന്ന് വൻതുക നിക്ഷേപമായി സ്വീകരിക്കുകയും പണം തിരിച്ചുനൽകാതെ വഞ്ചിക്കുകയും ചെയ്തെന്നാണ് ഇവർക്കെതിരെയുള്ള കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.