പത്രപ്രവർത്തക പെൻഷൻ 20,000 രൂപയാക്കി ഉയർത്തണമെന്ന് കെ.യു.ഡബ്ല്യു.ജെ

തിരുവനന്തപുരം: മാധ്യമപ്രവർത്തക പെൻഷൻ 20,000 രൂപയാക്കി ഉയർത്തണമെന്ന് കെ.യു.ഡബ്ല്യു.ജെ തിരുവനന്തപുരം ജില്ല വാർഷിക ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ദൃശ്യമാധ്യമ വിഭാഗത്തിലെ വീഡിയോ എഡിറ്റർമാരെയും മാധ്യമ സ്ഥാപനങ്ങളിലെ കരാർ ജീവനക്കാരെയും പദ്ധതിയിൽ ഉൾപ്പെടുത്തുക കോവിഡ് കാലത്ത് നിർത്തലാക്കിയ മാധ്യമപ്രവർത്തകരുടെ ട്രെയിൻ യാത്രാ ആനുകൂല്യം പുന:സ്ഥാപിക്കുക, ശമ്പളത്തിന് ആനുപാതികമായ പി.എഫ് പെൻഷൻ മുഴുവൻ പത്ര ദൃശ്യ ഓൺലൈൻ മാധ്യമ പ്രവർത്തകർക്കും ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുക, മാധ്യമപ്രവർത്തകരുടെയും ജീവനക്കാരുടെയും ശമ്പളവും ആനുകൂല്യങ്ങളും നിശ്ചയിക്കുന്നതിന് പുതിയ വേജ് ബോർഡ് രൂപവത്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് പ്രമേയത്തിലൂടെ ഉന്നയിച്ചു.

എ.ബി ടോണിയോ, സി. രാജ, വി. വിവിന എന്നിവർ പ്രമേയം അവതരിപ്പിച്ചു. കെ. താജുദ്ദീൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.വാർഷിക സമ്മേളനം പത്രപ്രവർത്തക യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ. കിരൺ ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് സാനു ജോർജ് തോമസ് അധ്യക്ഷത വഹിച്ചു.

സെക്രട്ടറി അനുപമ ജി. നായർ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറർ ജി. പ്രമോദ് വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ സുരേഷ് വെള്ളിമംഗലം വൈസ് പ്രസിഡൻറ് ആർ. ജയപ്രസാദ് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡൻ്റ് ശ്രീജ. എൻ സ്വാഗതം പറഞ്ഞു. ജോയിൻറ് സെക്രട്ടറി രാകേഷ് കെ. നായർ നന്ദി രേഖപ്പെടുത്തി.

Tags:    
News Summary - K.U.W.J wants to increase the journalist's pension to Rs.20,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.