കുവൈത്ത് മനുഷ്യക്കടത്ത്: മുഖ്യപ്രതിക്കെതിരെ പുതിയ പരാതി

കൊച്ചി: കുവൈത്ത് മനുഷ്യക്കടത്ത് കേസിലെ മുഖ്യപ്രതി മജീദിനെതിരെ തിരുവനന്തപുരത്ത് പുതിയ പരാതി. തിരുവനന്തപുരം സ്വദേശിനി സിറ്റി പൊലീസ് കമീഷണർ സ്പർജൻ കുമാറിനാണ് പരാതി നൽകിയത്.

കുവൈത്തിൽ ജോലിചെയ്ത് തിരികെയെത്തിയ തന്നെ മജീദ് നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നാണ് പരാതി. മജീദിന് പുറമെ മറ്റൊരു സ്ത്രീ വഴിയും ഭീഷണിപ്പെടുത്തി. പലതവണ വിഡിയോ കാളിൽ വിളിച്ചു.

പ്രതികരിക്കാത്തതിനെ തുടർന്ന് ഭീഷണി ശബ്ദസന്ദേശം അയക്കുകയായിരുന്നു. അതേസമയം, കേസെടുത്ത് നാല് മാസം പിന്നിട്ടിട്ടും മജീദിനെ അറസ്റ്റ് ചെയ്യാനാകാത്തത് പൊലീസിന് തലവേദനയുണ്ടാക്കുന്നുണ്ട്.

Tags:    
News Summary - Kuwait Human Trafficking: New Complaint Against Main Accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.