ഹൈകോടതി നിരീക്ഷണം; തെരഞ്ഞെടുപ്പ് കാലത്ത് വീണ്ടും ചർച്ചയായി സഭാതർക്കം

തൊ​ടു​പു​ഴ: പ​ള്ളി​ക​ൾ ഏ​റ്റെ​ടു​ക്കു​ന്ന​ത് റ​ദ്ദാ​ക്കി​യ ഹൈ​കോ​ട​തി ന​ട​പ​ടി​യോ​ടെ വീ​ണ്ടും ച​ർ​ച്ച​യാ​യി മ​ല​ങ്ക​ര സ​ഭാ​ത​ർ​ക്കം. യാ​ക്കോ​ബാ​യ-​ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ പ​ള്ളി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് നി​ല​നി​ൽ​ക്കു​ന്ന അ​ധി​കാ​ര ത​ർ​ക്ക​മാ​ണ് വീ​ണ്ടും സ​ജീ​വ ച​ർ​ച്ച​യാ​കു​ന്ന​ത്.

2017 ജൂ​ലൈ മൂ​ന്നി​ലെ സു​പ്രീം​കോ​ട​തി വി​ധി​യോ​ടെ​യാ​ണ് ഇ​ട​വേ​ള​ക്കു​ശേ​ഷം മ​ല​ങ്ക​ര​യി​ൽ യാ​ക്കോ​ബാ​യ-​ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ പ​ള്ളി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ധി​കാ​ര ത​ർ​ക്കം രൂ​ക്ഷ​മാ​യ​ത്. ഇ​ത് നി​ര​ന്ത​ര സം​ഘ​ർ​ഷ​വും ക്ര​മ​സ​മാ​ധ​ന പ്ര​ശ്ന​വും സൃ​ഷ്ടി​ച്ചു.വി​ധി​യു​ടെ ചു​വ​ടു​പി​ടി​ച്ച് യാ​ക്കോ​ബാ​യ വി​ഭാ​ഗ​ത്തി​ന്റെ കൈ​വ​ശ​മി​രു​ന്ന 60ലേ​റെ പ​ള്ളി​ക​ളാ​ണ് നി​യ​മ​ന​ട​പ​ടി​ക​ളി​ലൂ​ടെ സ​ർ​ക്കാ​ർ ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി​യ​ത്.

അ​ന്തി​മ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് സ​ർ​ക്കാ​ർ ഇ​രു​വി​ഭാ​ഗ​ങ്ങ​ളു​മാ‍യി ച​ർ​ച്ച​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും തീ​രു​മാ​ന​മാ​യി​ല്ല. 2021ൽ ​വീ​ണ്ടും പി​ണ​റാ​യി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​ന് പി​ന്നാ​ലെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ച​ർ​ച്ച് ബി​ല്ല് ന​ട​പ്പാ​ക്കാ​ൻ നീ​ക്കം ന​ട​ന്നെ​ങ്കി​ലും ഇ​ട​തു​മു​ന്ന​ണി യോ​ഗം ക​ര​ട് അം​ഗീ​ക​രി​ച്ച​ത​ല്ലാ​തെ തു​ട​ർ​ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. എ​ന്നാ​ൽ, സു​പ്രീം​കോ​ട​തി വി​ധി ആ ​കേ​സി​ൽ ഉ​ൾ​പ്പെ​ട്ട കോ​ല​ഞ്ചേ​രി, വ​രി​ക്കോ​ലി, മ​ണ്ണ​ത്തൂ​ർ പ​ള്ളി​ക​ൾ​ക്ക് മാ​ത്ര​മാ​ണ് ബാ​ധ​ക​മാ​കു​ക​യെ​ന്ന ഹൈ​കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്റെ ക​ഴി​ഞ്ഞ ദി​വ​ത്തെ വി​ല​യി​രു​ത്ത​ലാ​ണ് ഇ​​പ്പോ​ൾ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. ഇ​തോ​ടെ ആ ​വി​ധി​യു​ടെ ചു​വ​ടു​പി​ടി​ച്ച് ന​ഷ്ട​മാ​യ മ​റ്റു പ​ള്ളി​ക​ളി​ലേ​ക്ക് യാ​ക്കോ​ബാ​യ വി​ശ്വാ​സി​ക​ളെ​ത്തി​യാ​ൽ അ​ത് ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് വ​ഴി​വ​ക്കു​മെ​ന്നാ​ണ് ആ​ശ​ങ്ക.

എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പു​ളി​ന്താ​നം സെൻറ് ജോ​ൺ​സ് ബെ​സ്ഫാ​ഗെ പ​ള്ളി, ഓ​ട​ക്കാ​ലി സെ​ന്റ് മേ​രീ​സ് പ​ള്ളി, മ​ഴു​വ​ന്നൂ​ർ സെ​ന്റ് തോ​മ​സ് പ​ള്ളി, പാ​ല​ക്കാ​ട് ജി​ല്ല‍യി​ലെ മം​ഗ​ലം ഡാം ​സെ​ന്റ് മേ​രീ​സ് പ​ള്ളി, എ​രി​ക്കി​ൻ​ചി​റ സെ​ന്റ് മേ​രീ​സ് പ​ള്ളി, ചെ​റു​കു​ന്നം സെ​ന്റ് തോ​മ​സ് പ​ള്ളി എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ട​തി​യ​ല​ക്ഷ്യ ഹ​ര​ജി​ക​ളി​ലാ​ണ് സ​ഭാ​ത​ർ​ക്ക​ത്തി​ൽ ദൂ​ര​വ്യാ​പ​ക പ്ര​തി​ഫ​ല​ന​മു​ണ്ടാ​ക്കി​യേ​ക്കാ​വു​ന്ന ​വി​ധി​യു​ണ്ടാ​യ​ത്. ഇ​തേ​സ​മ​യം പ​ള്ളി​ക​ൾ ന​ഷ്ട​മാ​യ പ​ല സ്ഥ​ല​ങ്ങ​ളി​ലും യാ​ക്കോ​ബാ​യ വി​ഭാ​ഗം പു​തി​യ പ​ള്ളി​ക​ൾ നി​ർ​മി​ക്കു​ക​യോ ആ​രാ​ധ​ന​ക്കാ​യി താ​ൽ​ക്കാ​ലി​ക സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ക​യോ ചെ​യ്തു. ഇ​തി​നി​ട​യി​ലാ​ണ് ഇ​പ്പോ​ഴ​ത്തെ ഹൈ​കോ​ട​തി വി​ധി. 

Tags:    
News Summary - High Court observation; Parliamentary dispute discussed again during election period

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.