വിജയക്കുതിപ്പ് തുടരാൻ ഗോകുലം ഇന്നിറങ്ങും

മ​ഞ്ചേ​രി: ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ലീ​ഗി​ൽ വി​ജ​യ​ക്കു​തി​പ്പ് തു​ട​രാ​ൻ ഗോ​കു​ലം കേ​ര​ള എ​ഫ്.​സി വ്യാ​ഴാ​ഴ്ച ക​ള​ത്തി​ലി​റ​ങ്ങും. ക​രു​ത്ത​രാ​യ ഷി​ല്ലോ​ങ് ല​ജോ​ങ് എ​ഫ്.​സി​യാ​ണ് എ​തി​രാ​ളി​ക​ൾ. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് ഗോ​കു​ല​ത്തി​ന്‍റെ ഹോം ​ഗ്രൗ​ണ്ടാ​യ പ​യ്യ​നാ​ട് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം. കാ​ണി​ക​ൾ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ ഡെം​പോ എ​സ്.​സി​യെ മ​റു​പ​ടി​യി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ ആ​ത്മ​വി​ശ്വാ​സ​വു​മാ​യാ​ണ് ഗോ​കു​ലം ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. മോ​സ​സ്, കാ​സി​മോ​വ് എ​ന്നി​വ​രാ​ണ് ടീ​മി​നാ​യി ഗോ​ളു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. നാ​ലു മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് ഒ​രു ജ​യ​വും ര​ണ്ടു സ​മ​നി​ല​യും അ​ട​ക്കം അ​ഞ്ചു പോ​യ​ന്‍റു​മാ​യി ലീ​ഗി​ൽ ഏ​ഴാ​മ​താ​ണ് ഗോ​കു​ലം. നാ​ലു ക​ളി​ക​ളി​ൽ ര​ണ്ടു ജ​യ​വും ഒ​രു സ​മ​നി​ല​യു​മാ​യി ഏ​ഴു പോ​യ​ന്‍റു​മാ​യി മൂ​ന്നാ​മ​താ​ണ് ഷി​ല്ലോ​ങ്.

ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ ചാ​ന്മാ​രി​യെ 2-1ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഗോ​കു​ല​ത്തി​നെ നേ​രി​ടാ​ൻ സ​ന്ദ​ർ​ശ​ക​ർ എ​ത്തു​ന്ന​ത്. ഗോ​കു​ലം എ​ഫ്.​സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ൽ പോ​യ​ന്‍റ് പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​തെ​ത്താ​ൻ ഷി​ല്ലോ​ങ്ങി​ന് സാ​ധി​ക്കും. ഷി​ല്ലോ​ങ്ങി​നെ കീ​ഴ​ട​ക്കി​യാ​ൽ ഗോ​കു​ലം പ​ട്ടി​ക​യി​ൽ മൂ​ന്നാ​മ​താ​കും.

Tags:    
News Summary - Gokulam will be out today to continue their winning streak.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.