Posted On
date_range Updated On
date_range വൈദ്യുതി ബില്ലിലൂടെയും പ്രചാരണം; തെരഞ്ഞെടുപ്പ് കമീഷന് പരാതി
തിരുവനന്തപുരം: വൈദ്യുതി ബിൽ സർക്കാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷന് പരാതി.
ഈ മാസം നൽകുന്ന വൈദ്യുതി ബില്ലിൽ അടക്കേണ്ട തുകക്ക് ചുവടെ ‘പവർകട്ടും ലോഡ് ഷെഡിങ്ങും ഇല്ലാത്ത 10 വർഷങ്ങൾ’ എന്ന വാചകം ചേർത്തത് ചൂണ്ടിക്കാട്ടിയാണ് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി പരാതി നൽകിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെയുള്ള പരസ്യവാചകം ചട്ടലംഘനമാണെന്ന് പരാതിയിൽ പറയുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച വൈദ്യുതി ബോർഡ് അധികൃതർക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.