ക​ണ്ണൂ​ർ: 13 രൂ​പ​ക്ക് കി​ട്ടി​യി​രു​ന്ന പൊ​റോ​ട്ട​ക്ക് ഇ​നി 15 രൂ​പ. 12ന് ​ല​ഭി​ച്ചി​രു​ന്ന ഇ​ഡ്‍ലി​ക്ക് 13 രൂ​പ​യും ന​ൽ​ക​ണം. ബീ​ഫ് ക​റി​ക്ക് 120ൽ ​നി​ന്ന് 130 ആ​യി. പൊ​തു​വേ കു​റ​ഞ്ഞ വി​ല​ക്ക് കി​ട്ടി​യി​രു​ന്ന ഗ്രീ​ൻ​പീ​സി​നും കൊ​ടു​ക്ക​ണം അ​ധി​ക​മാ​യി 10 രൂ​പ. നാ​ടും ടൗ​ണും അ​നു​സ​രി​ച്ച് പ​ഴ​യ​തും പു​തി​യ​തു​മാ​യ വി​ല​യി​ൽ വ്യ​ത്യാ​സ​മു​ണ്ടാ​കും എ​ന്നേ​യു​ള്ളൂ. വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ കി​ട്ടാ​താ​യ​തോ​ടെ​യാ​ണ് ഹോ​ട്ട​ലു​ക​ൾ ഭ​ക്ഷ​ണ വി​ല കൂ​ട്ടി​യ​ത്. പാ​ച​ക​വാ​ത​ക പ്ര​തി​സ​ന്ധി തീ​ർ​ന്നാ​ൽ വി​ല കു​റ​ക്കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് ഹോ​ട്ട​ലു​ട​മ​ക​ൾ ഉ​റ​പ്പൊ​ന്നും ന​ൽ​കു​ന്നി​ല്ല.

ഊ​ണി​നും ചാ​യ​ക്കും ഒ​ഴി​കെ എ​ല്ലാ വി​ഭ​വ​ങ്ങ​ൾ​ക്കും വി​ല കൂ​ട്ടി​യി​ട്ടു​ണ്ടെ​ന്നാ​ണ് ഹോ​ട്ട​ലു​കാ​ർ സ​മ്മ​തി​ക്കു​ന്ന​ത്. ചി​ല​യി​ട​ത്ത് ക​ട്ട​ൻ ചാ​യ​ക്കു​വ​രെ വി​ല​കൂ​ട്ടി​യി​ട്ടു​മു​ണ്ട്. സ്വ​കാ​ര്യ ക​മ്പ​നി​ക​ളു​ടെ പാ​ച​ക​വാ​ത​കം ഇ​ര​ട്ടി വി​ല​ക്ക് വാ​ങ്ങാ​ൻ നി​ർ​ബ​ന്ധി​ത​മാ​യ​തോ​ടെ​യാ​ണ് വി​ല കൂ​ട്ടി​യ​തെ​ന്ന് ഹോ​ട്ട​ലു​ട​മ​ക​ൾ പ​റ​ഞ്ഞു.

ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം, ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ, ഭാ​ര​ത് പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ എ​ന്നീ പൊ​തു​മേ​ഖ​ല ക​മ്പ​നി​ക​ളു​ടെ സി​ലി​ണ്ട​റു​ക​ളാ​ണ് ഹോ​ട്ട​ലു​ക​ളി​ൽ കൂ​ടു​ത​ലും ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. 19 കി​ലോ​യു​ടെ സി​ലി​ണ്ട​റി​ന് 1890 രൂ​പ​യാ​ണ് ഈ​ടാ​ക്കി​യി​രു​ന്ന​ത്. പൊ​തു​മേ​ഖ​ല ക​മ്പ​നി​ക​ളു​ടെ സി​ലി​ണ്ട​റു​ക​ളു​ടെ വ​ര​വ് നി​ല​ച്ച​തോ​ടെ സ്വ​കാ​ര്യ ക​മ്പ​നി​യു​ടേ​ത് മാ​ത്രം ആ​ശ്ര​യി​ക്കാ​ൻ തു​ട​ങ്ങി. സ്വ​കാ​ര്യ ക​മ്പ​നി​യു​ടെ 17 കി​ലോ​യു​ടെ സി​ലി​ണ്ട​റി​ന് 1640 ആ​യി​രു​ന്നു വി​ല.

ഇ​ത് ഒ​റ്റ​യ​ടി​ക്ക് 3400 വ​രെ​യാ​ക്കി. ചി​ല ഏ​ജ​ൻ​സി​ക​ൾ 4500 രൂ​പ​യും ഈ​ടാ​ക്കു​ന്നു. വ​ലി​യ ഹോ​ട്ട​ലു​ക​ൾ​ക്ക് അ​ഞ്ചും ഇ​ട​ത്ത​രം ഹോ​ട്ട​ലു​ക​ൾ​ക്ക് മൂ​ന്നും സി​ലി​ണ്ട​റു​ക​ളാ​ണ് ദി​വ​സം വേ​ണ്ട​ത്. ഭ​ക്ഷ​ണ വൈ​വി​ധ്യം കു​റ​ച്ചും ഉ​ച്ച​യൂ​ൺ ഒ​ഴി​വാ​ക്കി​യു​മാ​ണ് ഗ്യാ​സ് ചെ​ല​വ് ഹോ​ട്ട​ലു​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​ത്. ​ചി​ല ഹോ​ട്ട​ലു​ക​ൾ ഇ​ട​ക്കി​ടെ അ​ട​ച്ചി​ടു​ന്ന സ്ഥി​തി​യു​മു​ണ്ട്. പാ​ച​ക വാ​ത​ക ഇ​ന​ത്തി​ൽ ഇ​ര​ട്ടി ചെ​ല​വാ​ണ് ഹോ​ട്ട​ലു​ക​ൾ​ക്ക് ഇ​പ്പോ​ൾ ഉ​ണ്ടാ​യ​തെ​ന്നും വി​ല കൂ​ട്ടാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും ഹോ​ട്ട​ൽ ആ​ൻ​ഡ്‌ റ​സ്‌​റ്റാ​റ​ന്റ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ്‌ ജി. ​ജ​യ​പാ​ൽ പ​റ​ഞ്ഞു.

Tags:    
News Summary - No gas, high prices for heating in hotels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.