Posted On
date_range Updated On
date_range ലീഗ് മത്സരിപ്പിക്കുന്നത് പല്ലുപോയ സിംഹങ്ങളെ -മന്ത്രി ജലീൽ
പുറത്തൂർ: ലോക്സഭ തെരഞ്ഞെടുപ്പിൽ പല്ലുപോയ സിംഹങ്ങളെ കളത്തിലിറക്കി മത്സരിപ്പിക്കുന്നത് വലിയ കാര്യമായാണ് മു സ്ലിം ലീഗ് കാണുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ. കൂട്ടായിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
പി.വി. അൻവർ വിജയിക്കാനാണ് പൊന്നാനിയിൽ മത്സരിക്കുന്നതെന്നും രാഷ്ട്രീയ പാരമ്പര്യമുള്ള അദ്ദേഹത്തിെൻറ വിജയത്തിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. ആക്ഷേപങ്ങളാണ് സ്ഥാനാർഥിത്വത്തിന് തിരിച്ചടിയെങ്കിൽ കോൺഗ്രസിൽ ആർക്കാണ് മത്സരിക്കാനാകുക.
കോൺഗ്രസ്-ലീഗ് അണികൾക്ക് വിശ്വസിക്കാവുന്നത് എൽ.ഡി.എഫ് സ്ഥാനാർഥികളെയാണ്. കാരണം അവർ കല്യാണത്തിനും കളിയാട്ടത്തിനും പോവാതെ ആവശ്യമായ സ്ഥലത്ത് കൃത്യസമയത്ത് എത്തുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.