തിരുവനന്തപുരം: േലാക്ഡൗൺ കഴിയുന്നതുവരെ ബസ് സർവിസ് ഒഴിവാക്കിയുള്ള തീരുമാനം കെ.എസ്.ആർ.ടി.സിക്ക് ആശ്വാസം. കർശന ഉപാധികളാണ് സിറ്റി/ടൗൺ സർവിസുകൾക്ക് ആരംഭിക ്കുന്നതിനുള്ള േമാേട്ടാർ വാഹനവകുപ്പിെൻറ പ്രോേട്ടാക്കോളിൽ ഉൾപ്പെടുത്തിയിരുന്നത്.
രണ്ട് പേർക്കിരിക്കാവുന്ന സീറ്റിൽ ഒരു യാത്രക്കാരനും മൂന്ന് പേരുടെ സീറ്റിൽ രണ്ട് പേരും മാത്രമേ ഇരുത്താവൂ എന്നാണ് പ്രോേട്ടാേക്കാൾ. നിബന്ധനയനുസരിച്ച് 48 സീറ്റുള്ള ബസിൽ ശരാശരി 22-24 യാത്രക്കാരെ മാത്രമേ കയറ്റാനാകൂ. എല്ലാവരും ആവശ്യക്കാരായുള്ള സാഹചര്യത്തിൽ ഒാരോ ബസ് സ്റ്റോപ്പിലും വലിയ പ്രശ്നങ്ങളുണ്ടാകുമെന്ന ആശങ്കയും ഉയർന്നിരുന്നു.
സർവിസുകൾക്കുള്ള ചെലവും യാത്രക്കാർ കുറയുന്നത് മൂലമുള്ള വരുമാനനഷ്ടവുമായിരുന്നു മറ്റൊരു പ്രശ്നം. മലബാർ മേഖലയൊഴിച്ചാൽ 10 ലക്ഷം കിലോമീറ്ററാണ് പ്രതിദിന സർവിസ്. ഇൗ സഞ്ചാരപരിധിയിൽ 15 ലക്ഷം യാത്രക്കാരാണ് കെ.എസ്.ആർ.ടി.സിക്ക് കിട്ടുന്നത്. നിബന്ധന പ്രകാരം ഇത് മൂന്നിൽ ഒന്നായി ചുരുങ്ങുമായിരുന്നു. സ്വകാര്യബസുകളും സമാന പ്രതിസന്ധി നേരിടുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.