തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി മെക്കാനിക്കൽ വിഭാഗത്തിൽ ഡബിൾ ഡ്യൂട്ടി ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ പണിമുടക്ക് അവസാനിപ്പിക്കാൻ മന്ത്രി തോമസ് ചാണ്ടി യോഗം വിളിച്ചെങ്കിലും ഒരുവിഭാഗം സമരവുമായി മുന്നോട്ട്. പുതുതായി ഏർപ്പെടുത്തിയ മൂന്ന് സിംഗിൾ ഡ്യൂട്ടി ഷിഫ്റ്റുകൾക്ക് പുറമേ രാത്രി ഏഴുമുതൽ രാവിലെ ഏഴുവരെയുള്ള ഒരു ഷിഫ്റ്റ് കൂടി മന്ത്രി പ്രഖ്യാപിെച്ചങ്കിലും ഇത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം.
ചൊവ്വാഴ്ച മന്ത്രി വിളിച്ച ചർച്ചയിൽ പെങ്കടുത്ത കെ.എസ്.ആർ.ടി.ഇ.എ (സി.െഎ.ടി.യു), ടി.ഡി.എഫ് (െഎ.എൻ.ടി.യു.സി) സംഘടനകളുടെ പ്രതിനിധികൾ സർക്കാറുമായി ധാരണയിെലത്തിയെങ്കിലും പഴയ ക്രമീകരണം നിലനിർത്തണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം സമരവുമായി മുന്നോട്ട് പോകുകയാണ്. ഇൗ സാഹചര്യത്തിൽ പണിമുടക്ക് തുടരുന്ന ജീവനക്കാർക്കെതിരെ മുന്നറിയിപ്പുമായി കെ.എസ്.ആർ.ടി.സി എം.ഡി രാജമാണിക്യം പുതിയ സർക്കുലർ ഇറക്കിയിട്ടുണ്ട്. ചീഫ് ഒാഫിസ് ഉത്തരവിന് വിരുദ്ധമായി അനധികൃതമായി ഡ്യൂട്ടിക്ക് ഹാജരാകാത്ത എം^പാനൽ ജീവനക്കാരെ ജോലിയിൽനിന്ന് നീക്കുമെന്നാണ് മുന്നറിയിപ്പ്.
ഇവരുടെ പേര്വിവരങ്ങൾ ചൊവ്വാഴ്ച രാത്രി 11നുമുമ്പ് ഇ^മെയിൽ മുഖേന അറിയിക്കാനും നിർദേശം നൽകിയിട്ടുണ്ട്. അതോടൊപ്പം സർവിസ് നടത്തിപ്പിന് തടസ്സം നിൽക്കുന്നവരെ നീക്കാൻ പൊലീസ് സഹായം തേടണമെന്നും സോണൽ അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇേതാടെ സ്ഥിതിഗതികൾ രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ. ചൊവ്വാഴ്ച രാവിലെ 10നാണ് മന്ത്രി യോഗം വിളിച്ചത്. എല്ലാ സംഘടനയെയും യോഗത്തിലേക്ക് ക്ഷണിക്കുകയോ അഭിപ്രായമാരായുകയോ ചെയ്്തിട്ടില്ല. തങ്ങളുടെ അഭിപ്രായം കേൾക്കാതെയാണ് യൂനിയൻ നേതാക്കൾ സമരം പിൻവലിച്ചതെന്നും ജീവനക്കാർക്ക് ആക്ഷേപമുണ്ട്.
പുതുതായി ഏർപ്പെടുത്തിയ സിംഗിൾ ഡ്യൂട്ടി സംവിധാനം പിൻവലിക്കില്ലെന്ന് ചർച്ചയിൽ മന്ത്രിയും സി.എം.ഡിയും വ്യക്തമാക്കിയിരുന്നു. പുതിയ ക്രമീകരണപ്രകാരം രാവിലെ ആറുമുതൽ ഉച്ചക്ക് രണ്ടുവരെയും രണ്ടുമുതൽ രാത്രി 10 വരെയും 10 മുതൽ രാവിലെ ആറുവരെയും മൂന്ന് ഡ്യൂട്ടികളാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതനുസരിച്ച് രാത്രി തുടർച്ചയായി ജോലി ചെയ്യേണ്ടി വരുമെന്നും പുലർച്ച ഷിഫ്റ്റ് കഴിഞ്ഞിറങ്ങുന്നവർ രാത്രി വീണ്ടും േജാലിക്ക് വരേണ്ടിവരുെമന്നതടക്കം ആശങ്കകൾ ഉന്നയിച്ചാണ് ജീവനക്കാർ സമരം തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.