തിരുവല്ല: ഭക്ഷണം കഴിച്ചതിന്റെ ബില്ലിനെ ചൊല്ലി കടയുടമയുമായി സംഘർഷമുണ്ടാക്കിയ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ അറസ്റ്റിൽ. കെ.എസ്.ആർ.ടി.സി അടൂർ ഡിപ്പോ ജീവനക്കാരൻ തിരുവനന്തപുരം വെള്ളറട കുടപ്പനംമൂട് കുളക്കാട്ട് വീട്ടിൽ എബി സാം ചാക്കോ (31) ആണ് അറസ്റ്റിലായത്. ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.
തിരുവല്ല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ സ്റ്റാളിൽ ശനിയാഴ്ച വൈകീട്ട് ആറിനാണ് സംഭവം. ഇയാൾ കടയിൽ നിന്ന് ഭക്ഷണം വാങ്ങി കഴിച്ചശേഷം ബിൽ തുക കൂടുതലാണെന്ന് ആരോപിച്ച് കടയുടമയുമായി ബഹളമുണ്ടാക്കുകയായിരുന്നു.
ഇത് തടയാനെത്തിയ ഡ്യൂട്ടി പൊലീസുകാരനെയും ഇയാൾ അസഭ്യം പറഞ്ഞതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്. അതേസമയം, എബിയെ സ്റ്റാളിലുള്ളവർ മർദിച്ചതായും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.