മൂവാറ്റുപുഴ: കാറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ ബൈക്ക് കെ.എസ്.ആർ.ടി.സി ബസിലേക്ക് പാഞ്ഞുകയറിയതിനെത്തുടർന്നു ണ്ടായ അപകടത്തിൽ ബസും ബൈക്കും കത്തിനശിച്ചു. ബസിലുണ്ടായിരുന്ന 44 യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികൻ പത്തനാപുരം പറങ്കിമാംവിള പുത്തൻവീട്ടിൽ അനൂപ് അലക്സ് (18) മരിച്ചു.
തിങ്കളാഴ്ച വൈകീട്ട് നാലോടെ മൂവാറ്റുപുഴ-കോട്ടയം എം.സി റോഡിൽ ഈസ്റ്റ് മാറാടി പള്ളിപ്പടിയിലാണ് സംഭവം. തൃശൂരിൽനിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന തൃശൂർ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസും മൂവാറ്റുപുഴ ഭാഗത്തേക്ക് വരുകയായിരുന്ന യുവാവ് സഞ്ചരിച്ച ബൈക്കും തമ്മിലാണ് ഇടിച്ചത്. ബസിനടിയിൽ കുടുങ്ങിയ ബൈക്കുമായി 20 മീറ്ററോളം മുന്നോട്ടുപോയ ശേഷമാണ് ബസ് നിന്നത്. ഇതിനിടെ, ബൈക്കിെൻറ പെട്രോൾ ടാങ്ക് തകർന്ന് ഇന്ധനം റോഡിലൊഴുകിയതോടെ തീ പടർന്ന് ബസും ബൈക്കും കത്തി അമരുകയായിരുന്നു.
തീ പടരുന്നതിനിടെ 44 യാത്രക്കാരും ബസിൽനിന്ന് ഇറങ്ങി അകലേക്ക് ഓടി രക്ഷപ്പെട്ടതിന് തൊട്ടുപിന്നാലെ ബൈക്ക് പൊട്ടിത്തെറിച്ച് ബസ് പൂർണമായി കത്തിനശിച്ചു. ബസിനടിയിലേക്ക് തെറിച്ചുവീണ അനൂപിനെ നാട്ടുകാർ പുറത്തിറക്കി ആദ്യം മൂവാറ്റുപുഴ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാത്രി എേട്ടാടെ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.