തിരുവനന്തപുരം: അന്തർ സംസ്ഥാന തൊഴിലാളികൾക്ക് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരുന്നതിനായി കെ.എസ്.ആർ.ടി.സി പ്രേത്യക സർവീസുകൾ നടത്തുന്നതിന് പണം വാങ്ങുന്നുവെന്ന് വ്യാജപ്രചരണം നടത്തുന്നതായി അധികൃതർ. യാത്രക്കാരിൽ നിന്നും ഒരു രൂപ പോലും ഈടാക്കാതെയാണ് സർവീസ് നടത്തുന്നതെന്ന് കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർ എം.പി ദിനേശ് അറിയിച്ചു.
കോവിഡ് കാലത്ത് സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കെ.എസ്.ആർ.ടി.സിക്കെതിരെ സ്‌ഥാപിത താൽപര്യങ്ങൾ മുൻ നിർത്തി നവ മാധ്യമങ്ങളിലൂടെ നടത്തുന്ന അസത്യ പ്രചരണങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും എം.പി ദിനേശ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.