ഗാർഹിക ഉപഭോക്താക്കളിൽനിന്ന് ഉയർന്ന ചാർജ് ഈടാക്കുന്നത് കെ.എസ്.ഇ.ബി അവസാനിപ്പിക്കണം -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: ലോക്‌ഡൗൺ കാരണം വരുമാന മാർഗം നിലച്ച് അതീവ പ്രയാസത്തിൽ ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങളിൽ നിന് ന് ഉയർന്ന വൈദ്യുതി ചാർജ് ഈടാക്കുന്ന കെ.എസ്.ഇ.ബിയുടെ ജനദ്രോഹ നടപടി അവസാനിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാ ന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. രണ്ട് മാസത്തെ വൈദ്യുതി ബില്ലാണ് സാധാരണ തയാറാക്കുന്നത്. ലോക്ഡൗൺ കാരണം റീഡിങ് വൈകി നടക്കുമ്പോൾ വൈകിയ ദിവസം കൂടി റീഡിങ്ങിൽ ഉൾപ്പെടുത്തി ബിൽ തയാറാക്കുമ്പോൾ നിരക്ക് നിശ്ചയിക്കുന്ന സ്ലാബിൽ മാറ്റമുണ്ടാകും. ഓരോ യൂനിറ്റിനും ഉയർന്ന നിരക്ക് നൽകേണ്ടി വരും. റീഡിങ് വൈകിയതിന് വൻ തുക ജനം പിഴ നൽകേണ്ടി വരുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രസ്താവനയിൽ പറയുന്നു.

ചൂട് കാലത്ത് ലോക്ഡൗൺ കാരണം പുറത്തിറങ്ങാതെ വീട്ടിൽ കഴിയുന്നതിനാൽ വൈദ്യുതി ഉപയോഗം വർധിക്കും. സബ്സിഡിക്ക് സർക്കാർ നിശ്ചയിച്ച 240 യൂനിറ്റ് പരിധി വീടുകളിൽ കഴിയാൻ സാധ്യത ഉണ്ട്. അതോടെ ഉപയോഗിച്ച മുഴുവൻ വൈദ്യുതിക്കും യൂനിറ്റിന് 5 രൂപക്ക് മുകളിൽ ഈടാക്കുകയാണ് കെ.എസ്.ഇ.ബി ചെയ്യുന്നത്. ഇത് അന്യായ കൊള്ളയാണ്. ഈ തീരുമാനം തിരുത്തണം. നേരത്തെ സബ്സിഡി ലഭിച്ചിരുന്ന ഗാർഹിക ഉപഭോക്കാക്കൾ ഉപയോഗിച്ച മുഴുവൻ വൈദ്യുതിക്കും സബ്സിഡി അനുവദിക്കാൻ ബോർഡ് തയാറാകണം. ഇക്കാര്യങ്ങളിൽ സർക്കാർ നയപരമായ തീരുമാനമെടുത്ത് വൈദ്യുതി ബോർഡിന്‍റെ ദ്രോഹ നടപടി തിരുത്തിക്കണം.

വൈദ്യുതി - കുടിവെള്ളം എന്നിവയുടെ ചാർജിൽ ഇളവ് പ്രഖ്യാപിച്ച് ജനങ്ങൾക്ക് ആശ്വാസം നൽകേണ്ട സർക്കാർ അതിന് തയാറാവാതെ വരുമാനം ഇല്ലാതെ പ്രതിസന്ധിയിൽ അകപ്പെട്ട ജനങ്ങളെ കൊള്ളയടിക്കാൻ ശ്രമിക്കുന്ന ജനവിരുദ്ധത അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, വൈദ്യുതി മന്ത്രി, കെ.എസ്.ഇ.ബി ചെയർമാൻ എന്നിവർക്ക് ഹമീദ് വാണിയമ്പലം കത്തയക്കുകയും ചെയ്തു.

Tags:    
News Summary - KSEB stop charging higher fees to domestic consumers Welfare Party statement-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.