കോഴിക്കോട്: േജാലിക്കിടെ മരണമടയുന്ന ജീവനക്കാരുടെ എണ്ണം വർധിക്കുേമ്പാഴും കെ.എസ്.ഇ.ബിക്ക് ആശങ്ക അനുശോചനയോഗം വിളിക്കാത്തതിൽ. മുൻകാലങ്ങളിൽ ജോലിക്കിടെ അപകടത്തിൽ മരിക്കുന്നതിനുപിന്നാലെ കൃത്യമായി അനുശോചനയോഗം ചേരാറുണ്ടായിരുന്നെന്ന് ഭരണവിഭാഗം െസക്രട്ടറിയുടെ സർക്കുലറിൽ ഒാർമിപ്പിക്കുന്നു. ജീവനക്കാരെൻറ കുടുംബത്തിന് സഹായവും പിന്തുണയും ഉറപ്പുവരുത്താനായിരുന്നു അനുശോചനേയാഗം ചേർന്നിരുന്നത്. എന്നാൽ, ഒന്നിൽ കൂടുതൽ പേർ മരിച്ച സംഭവങ്ങളിൽ മാത്രമേ ഇപ്പോൾ അനുശോചനയോഗവും മൗനാചരണവും ഉണ്ടാവാറുള്ളൂവെന്നും സർക്കുലറിൽ വിവരിക്കുന്നു.
ഇനി അപകടമരണമുണ്ടാകുന്ന ദിവസമോ തൊട്ടടുത്ത ദിവസമോ വൈദ്യുതിഭവനിൽ ഒരു മിനിറ്റ് മൗനമാചരിക്കുകയും കെ.എസ്.ഇ.ബി ഉന്നതരുടെ സന്ദേശം വായിക്കുകയും വേണെമന്ന വിചിത്രമായ നിർദേശമുണ്ട്. വിലപ്പെട്ട ജീവൻ നഷ്ടമായതിൽ ദുഃഖം രേഖപ്പെടുത്തണെമന്നാണ് സർക്കുലറിൽ പറയുന്നത്. ഫീൽഡ് ലെവൽ ഒാഫിസുകളിലും മൗനാചരണവും അനുശോചനയോഗവും ഉടൻ നടത്തണം.
പല ജീവനക്കാരുടെയും അപകടമരണങ്ങൾ ടി.വിയിലെ ഫ്ലാഷ് ന്യൂസിലൂടെയും പിറ്റേന്ന് പത്രങ്ങളിലൂടെയുമാണ് അറിയുന്നതെന്ന അഭിപ്രായമാണ് ഉന്നത ഉദ്യോഗസ്ഥർക്ക്. അതിനാൽ അപകടമരണമുണ്ടായാൽ ഉടൻ അറിയിക്കണെമന്നും നിർദേശമുണ്ട്.
അസിസ്റ്റൻറ് എൻജിനീയറോ അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയറോ തങ്ങളുടെ പരിധിക്ക് കീഴിലുള്ള മരണങ്ങൾ അറിയിക്കണം. ഫോൺ വിളിച്ചോ എസ്.എം.എസ് വഴിയോ മരിച്ചയാളുടെ കുടുംബവിവരങ്ങളടക്കമാണ് ഉന്നത ഉദ്യോഗസ്ഥർക്ക് സംഭവം നടന്ന് ഒരു മണിക്കൂറിനകം എത്തിക്കേണ്ടത്. അതേസമയം, കരാർ ജീവനക്കാരടക്കമുള്ളവർ നിരന്തരമായി അപകടത്തിൽെപടുന്നത് തടയാൻ കഴിയാത്ത കെ.എസ്.ഇ.ബി ഉന്നതർ ഇനി മരണമുണ്ടായാൽ അനുശോചനയോഗത്തിന് നിർദേശം നൽകുന്നത് ക്രൂരതയാെണന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞമാസം മാത്രം അഞ്ചുപേരാണ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചത്. ഇതിൽ കരാർ ജീവനക്കാരുമുൾപ്പെടും.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 160ലേറെ കെ.എസ്.ഇ.ബി ജീവനക്കാരാണ് മരിച്ചുവീണത്. ഇതിൽ നൂറോളം പേർ കരാർ ജീവനക്കാരായിരുന്നു. മരിച്ചവരുടെ ബന്ധുക്കൾക്ക് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകുന്ന ബോർഡ്, അപകടം തടയാൻ സജീവമായി ഇടപെടുന്നില്ലെന്നാണ് ആക്ഷേപം. മരണം വർധിക്കുന്നത് ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അപകടസാധ്യതയുള്ള ജോലി ചെയ്യുന്നവരെ സംരക്ഷിക്കാൻ തൊഴിലുടമക്ക് ബാധ്യതയുണ്ടെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. ജീവനക്കാർക്ക് സംരക്ഷണം നൽകുന്നത് മനുഷ്യാവകാശമാെണന്നും ഹൈകോ ടതി കെ.എസ്.ഇ.ബിയെ ഒാർമിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.