തിരുവനന്തപുരം: കെ.എസ്.ഇ.ബിക്കെതിരെ നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണങ്ങളെക്കുറിച്ച് ഊർജ പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. ശമ്പള പരിഷ്കരണം സംബന്ധിച്ച് അക്കൗണ്ടന്റ് ജനറലിന്റെ പരാമർശം പരിശോധിച്ച് ഉചിത നടപടി സ്വീകരിക്കുമെന്നും നന്ദിപ്രമേയ ചർച്ചക്കുള്ള മറുപടിയിൽ മന്ത്രി പറഞ്ഞു.
ബോർഡിന്റെ അനുമതി കൂടാതെ 2015 മുതൽ കെ.എസ്.ഇ.ബി ഭൂമി ടൂറിസം വ്യവസായത്തിന് പാട്ടത്തിന് നൽകിയതായാണ് കാണുന്നത്. ഹൈഡൽ ടൂറിസം പദ്ധതികളോട് അനുബന്ധിച്ച് സഹകരണ ബാങ്കുകളുമായുള്ള ഇടപാടുകളിൽ വന്നിട്ടുള്ള അപാകതകളെക്കുറിച്ച് ഊർജ പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷിക്കും. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.