അ​റ​സ്​​റ്റ്​ നോ​ട്ടീ​സി​ൽ വ​കു​പ്പ്​ രേ​ഖ​െ​പ്പ​ടു​ത്തു​ന്ന​തി​ൽ തെ​റ്റു​പ​റ്റി​യെ​ന്ന് ഡി​വൈ.​എ​സ്.​പി

കൊച്ചി/തൃശൂർ: പാമ്പാടി നെഹ്‌റു കോളജ് ഗ്രൂപ് ചെയർമാൻ പി. കൃഷ്‌ണദാസി​െൻറ അറസ്റ്റ് അറിയിച്ച് സഹോദരന് നൽകിയ നോട്ടീസിൽ ജാമ്യമില്ലാ വകുപ്പുകൾ രേഖപ്പെടുത്തുന്നതിൽ തെറ്റുപറ്റിയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഹൈകോടതിയെ ബോധിപ്പിച്ചു. അറസ്റ്റിനുശേഷം നൽകിയ മെമ്മോയിൽ വകുപ്പുകൾ വിശദമാക്കി പിഴവു പരിഹരിച്ചതായും അറസ്റ്റ് ചെയ്ത ഡിവൈ.എസ്.പി  ഫ്രാൻസിസ് ഷെൽബി നൽകിയ വിശദീകരണ പത്രികയിൽ പറയുന്നു.

ഷഹീർ ഷൗക്കത്തലിയെ മർദിച്ച കേസിൽ മാർച്ച് 20നാണ് കൃഷ്‌ണദാസിനെ അറസ്റ്റ് ചെയ്തത്. ഇക്കാര്യം അറിയിച്ച് സഹോദരൻ കൃഷ്‌ണകുമാറിന് നൽകിയ നോട്ടീസിൽ കേസി​െൻറ യഥാർഥ എഫ്.ഐ.ആറിൽ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ രേഖപ്പെടുത്തിയ വകുപ്പുകൾ മാത്രം പകർത്തുകയാണ് ചെയ്തത്. എന്നാൽ, ഇതേ കേസിൽ പരാതിക്കാര​െൻറ മൊഴി വീണ്ടും എടുത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ശേഷം വിശദമായ അന്വേഷണം നടത്തി ജാമ്യമില്ലാ വകുപ്പുൾെപ്പടെ ചുമത്തി കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇക്കാര്യം സ്റ്റേഷൻ ക്ലർക്ക് തയാറാക്കി നൽകിയ നോട്ടീസിൽ പറയാതിരുന്നത് കേസ് വിവരങ്ങൾ എടുത്തെഴുതിയതിലുണ്ടായ പിശകാണ്. അതേസമയം അറസ്റ്റിനുശേഷം ജാമ്യമില്ലാ കുറ്റങ്ങൾ ഉൾപ്പെടെ വ്യക്തമാക്കി നൽകിയ മെമ്മോയിൽ കൃഷ്‌ണദാസും സഹോദരനും ഒപ്പുെവച്ചിട്ടുണ്ട്. തനിക്കെതിരെ ചുമത്തിയ കുറ്റങ്ങളെക്കുറിച്ച് കൃഷ്‌ണദാസിന് വ്യക്തമായ അറിവുണ്ടായിരുന്നെന്നും വിശദീകരണ പത്രികയിൽ പറയുന്നു. 

അതേസമയം, ഷഹീർ ഷൗക്കത്തലിയുടെ പരാതിയിൽ എഫ്.ഐ.ഐർ രജിസ്റ്റർ ചെയ്തതിൽ വീഴ്ച വരുത്തിയെന്ന വിലയിരുത്തലി​െൻറ അടിസ്ഥാനത്തിൽ എഫ്.െഎ.ആർ തയാറാക്കിയ എ.എസ്.ഐ ജ്ഞാനശേഖരനിൽനിന്നും വിശദീകരണം തേടിയതായി തൃശൂർ റൂറൽ എസ്.പി എൻ.വിജയകുമാർ അറിയിച്ചു. ഇക്കാര്യം സ്പെഷൽ ബ്രാഞ്ചും അന്വേഷിക്കുന്നുണ്ട്. ഷഹീർ ജനുവരി മൂന്നിന് നൽകിയ പരാതിയിൽ പൊലീസ് എഫ്.ഐ.ആർ ഇട്ടത് ഫെബ്രുവരി 27നാണ്. പ്രതികളെ അറസ്റ്റ് ചെയ്തത് കഴിഞ്ഞ തിങ്കളാഴ്ച. അറസ്റ്റ് ചെയ്യുന്നതിന് മുമ്പു വരെയും ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്. അറസ്റ്റോടെ ജാമ്യമില്ല വകുപ്പുകളായ 365, 384 എന്നിവ കൂടി ചുമത്തി. ഇതാണ് വിവാദമായിരിക്കുന്നത്. മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ഹൈകോടതിയിലും ജാമ്യാപേക്ഷ പരിഗണിച്ച വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതിയിലും പ്രതിഭാഗത്തി​െൻറ പ്രധാന ആരോപണം അറസ്റ്റി​െൻറ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നായിരുന്നു.
 

Tags:    
News Summary - krishna das arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.