തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ ബൂത്ത് കമ്മിറ്റികളും പുനഃസംഘടിപ്പിക്കാൻ എ.െഎ.സി.സി ജന.സെക്രട്ടറി താരിഖ് അൻവറിെൻറ സാന്നിധ്യത്തിൽ ചേർന്ന കെ.പി.സി.സി നേതൃയോഗത്തിൽ തീരുമാനം. ജനുവരി 26ന് എല്ലാ ബൂത്ത് കമ്മിറ്റികളും പുനഃസംഘടിപ്പിക്കും. 31നകം മുഴുവൻ നേതാക്കളും സ്വന്തം ബൂത്തിന് കീഴിലെ വീടുകൾ സന്ദർശിക്കും. എ.െഎ.സി.സി സെക്രട്ടറിമാരുടെ സാന്നിധ്യത്തിൽ ജനുവരി ആറു മുതൽ 13 വരെ ഡി.സി.സി തല യോഗം ചേരും. ബി.ജെ.പി-സി.പി.എം കൂട്ടുകെട്ട് തുറന്നുകാട്ടിയുള്ള പ്രചാരണവും ശക്തിെപ്പടുത്തും.
അടുത്ത മൂന്നുമാസം വിശ്രമമില്ലാത്ത പണിയെടുക്കണമെന്ന് താരിഖ് അൻവർ ചൂണ്ടിക്കാട്ടി. കഴിവുതെളിയിച്ച യുവാക്കൾക്കും സ്ത്രീകൾക്കും പുതുമുഖങ്ങൾക്കും പരിഗണന നൽകുമെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. ഗ്രൂപ്പുകൾക്ക് അതീതമായി ജയസാധ്യതയും ജനസ്വീകാര്യതയുമാകും മാനദണ്ഡം. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സംഘടനാതലത്തിൽ പ്രധാന മാറ്റങ്ങൾക്ക് അവസരമില്ലാത്തതിനാൽ അത്യാവശ്യ തിരുത്തലുകൾക്ക് തയാറാകണമെന്ന് കെ. സുധാകരൻ എം.പി നിർദേശിച്ചു.
പാർട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഇടെത്തങ്കിലും മാറ്റങ്ങൾ ഉണ്ടാകുന്നില്ലെങ്കിൽ എന്ത് സന്ദേശമാകും അത് പ്രവർത്തകർക്ക് നൽകുകയെന്ന് കൊടിക്കുന്നിൽ സുരേഷ് ചോദിച്ചു. പരസ്പരവിരുദ്ധ അഭിപ്രായം പറയുന്നത് നേതാക്കൾ അവസാനിപ്പിച്ചാൽ പാർട്ടിയിലെ പകുതി പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. കോൺഗ്രസ് നേതൃയോഗങ്ങൾക്ക് പിന്നാലെ 11ന് യു.ഡി.എഫ് ഏകോപന സമിതി യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.