തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിലെ സർക്കാർ വീഴ്ചകൾ ചൂണ്ടിക്കാട്ടുേമ്പാൾതന്നെ പാർട്ടിയിലെ ചില നേതാക്കൾ സർക്കാറിനെ പരസ്യമായി പുകഴ്ത്തുന്നതിനെതിരെ കെ.പി.സി.സി രാഷ്ട്രീയ യോഗത്തിൽ വിമർശനം. ശശി തരൂർ എം.പിയുടെ പേരെടുത്ത് പറഞ്ഞായിരുന്നു കുറ്റപ്പെടുത്തൽ.
സർക്കാറിനെതിരെ നടത്തുന്ന വിമർശനത്തിെൻറ പേരിൽ നേതാക്കൾക്കെതിരെ സി.പി.എം സൈബർപോരാളികൾ സാമൂഹിക മാധ്യമങ്ങളിലൂടെ കടുത്ത ആക്ഷേപങ്ങൾ ചൊരിയുന്നു. അതേസമയം, കോൺഗ്രസിലെ ചില നേതാക്കൾ സർക്കാറിനെ പുകഴ്ത്തി കൈയടി നേടാനുള്ള ശ്രമം നടത്തുകയാണ്. ഇത്തരത്തിൽ ഗുഡ് സർട്ടിഫിക്കറ്റ് നേടുന്ന നേതാക്കളുടെ രീതി പാർട്ടിക്ക് ഗുണകരമല്ലെന്ന് പി.സി. വിഷ്ണുനാഥ്, ഷാനിമോൾ ഉസ്മാൻ എന്നിവർ ചൂണ്ടിക്കാട്ടി.
കോവിഡ് പ്രതിരോധവുമായി ബന്ധെപ്പട്ട് ഭരണകക്ഷിയെന്ന നിലയിൽ സി.പി.എമ്മിന് മുൻകൈയുണ്ട്. പക്ഷേ, സർക്കാറിെൻറ പ്രഖ്യാപനങ്ങളിൽ പലതും നടപ്പാകുന്നില്ല. ഇക്കാര്യങ്ങൾ തുറന്നുകാട്ടാൻ പാർട്ടിക്ക് സാധിക്കണമെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. സ്പ്രിൻക്ലർ വിഷയം ഏറ്റെടുത്ത് പാർട്ടി ശക്തമായി മുന്നോട്ടുപോകണം. കൂടാതെ, പ്രവാസികളെയും ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങിയവരെയും മരണവ്യാപാരികളെന്ന് വിശേഷിപ്പിക്കുന്ന ഇടത് പ്രവർത്തകരുടെ നിലപാടും ഉയർത്തിക്കാട്ടണമെന്നും യോഗത്തിൽ ധാരണയായി.
പാർട്ടിയുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളിൽ മൂന്ന് നേതാക്കൾമാത്രം കൂടിയാലോചിച്ച് തീരുമാനമെടുക്കുന്നതിന് പകരം എല്ലാവരുമായും കൂടിയാലോചന വേണമെന്ന് വി.ഡി. സതീശൻ ആവശ്യെപട്ടു. പ്രധാനനേതാക്കൾ തീരുമാനമെടുക്കുന്നതിൽ കുഴപ്പമില്ല.
പക്ഷേ, അതിന് മുമ്പ് എല്ലാവരുമായും കൂടിയാലോചന വേണം. കെ.പി.സി.സിക്ക് സെക്രട്ടറിമാരുടെ ജംബോ പട്ടിക ആവശ്യമില്ലെന്ന് പി.ജെ. കുര്യനും കെ. മുരളീധരനും പറഞ്ഞു. തൃശൂർ ഡി.സി.സി പ്രസിഡൻറിെൻറ ചുമതല രണ്ടുപേർക്ക് വീതിച്ച് നൽകിയത് ശരിയായില്ലെന്ന് കെ. മുരളീധരൻ ചൂണ്ടിക്കാട്ടി. തൃശൂർ, കോഴിക്കോട് ഡി.സി.സികൾക്ക് അടിയന്തരമായി പൂർണസമയ പ്രസിഡൻറുമാരെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.