കോഴിക്കോട് മുഖ്യ ഖാസി കെ.വി. ഇമ്പിച്ചമ്മദ് ഹാജി അന്തരിച്ചു

കോഴിക്കോട്: പരേതനായ കോഴിക്കോട് ഖാസി പള്ളിവീട്ടിൽ മാമുക്കോയ ഖാസിയുടെ മകൻ കോഴിക്കോട് മുഖ്യ ഖാസി കെ.വി. ഇമ്പിച്ചമ്മദ് ഹാജി (88) പരപ്പിൽ മൂസബറാമിൻ്റകത്ത് നിര്യാതനായി. 50 വർഷമായി കോഴിക്കോട്ടെ ഖാസിയായിരുന്ന സഹോദരൻ നാലകത്ത് മുഹമ്മദ് കോയ ബാഖവിയുടെ നിര്യാണത്തെ തുടർന്ന് 2009ലാണ് ഖാസിയായി ചുമതലയേറ്റത്.

മാതാവ്: കാട്ടിൽ വീട്ടിൽ കുട്ടിബി. ഭാര്യ: മൂസബറാമിൻ്റകത്ത് കുഞ്ഞിബി. മക്കൾ: കെ.പി. മാമുക്കോയ, അലിയുന്നസിർ (മസ്ക്കറ്റ്), ഹന്നത്ത് , സുമയ്യ, നസീഹത്ത് (എം.എം.എൽ.പി സ്കൂൾ അധ്യാപിക), ആമിനബി. മരുമക്കൾ: നാലകത്ത് അബ്ദുൽ വഹാബ്, പള്ളി വീട്ടിൽ അബ്ദുൽ മാലിക്ക്, മൊല്ലാൻ്റകം അഹമ്മദ് കബീർ, പി.എൻ. റാബിയ, സി.ബി.വി. ജംഷീദ.

സഹോദരങ്ങൾ: കെ.വി. ഇമ്പിച്ചി പാത്തുമ്മബി, പരേതരായ കുഞ്ഞിബി, ഇമ്പിച്ചാമിനബി.

മയ്യിത്ത് നമസ്കാരം ശനിയാഴ്ച വൈകീട്ട് 4.30ന് കുറ്റിച്ചിറ മിശ്ക്കാൽ പള്ളിയിൽ. 

Tags:    
News Summary - Kozhikode Chief Qasi KV Impichammad Haji passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.