കരിപ്പൂർ വിമാനത്താവളം ടെർമിനൽ മാനേജർക്ക്​ കോവിഡ്; 35 പേർ നിരീക്ഷണത്തിൽ

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിലെ ടെർമിനൽ മാനേജർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. ഇതേ തുടർന്ന്​ ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയ വിമാനത്താവള ഡയറക്​ടറടക്കം 35 പേർക്ക്​ ക്വാറൻറീനിൽ പോകാൻ നിർദേശം നൽകി. ശനിയാഴ്​ച വരെ ഇദ്ദേഹം ജോലിയിലുണ്ടായിരുന്നതായാണ്​ വിവരം. 

കസ്​റ്റംസ്​, സി.ഐ.എസ്​.എഫ്​ എന്നിവരടക്കം വിവിധ മേഖലകളിലെ ഉദ്യോഗസ്​ഥരുമായി ഇദ്ദേഹം സമ്പർക്കം പുലർത്തിയതായും പറയുന്നു. 

ജൂൺ ഏഴിനാണ്​ ടെർമിനൽ മാനേജറുടെ സ്രവം പരിശോധനക്കായി അയച്ചത്​. ശനിയാഴ്​ച ഉ​ച്ചയോടെയാണ്​ പരിശോധന ഫലം ലഭിച്ചത്​.  സ്രവ പരിശോധന ഫലം വരാൻ വൈകിയെന്ന ആക്ഷേപവും ഉയരുന്നുണ്ട്​. 
 

 

Tags:    
News Summary - Kozhikode Airport Terminal Manager Covid Positive -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.