കോഴിക്കോട്ട്​ രണ്ടു പേർക്കുകൂടി കോവിഡ്​; ഇരുവരും ദുബൈയിൽ നിന്ന്​ എത്തിയവർ

കോഴിക്കോട്: ജില്ലയിൽ രണ്ടു പേർക്കുകൂടി കോവിഡ്​ സഥിരീകരിച്ചു. നാദാപുരം, പൂനൂർ സ്വദേശികൾക്കാണ്​ രോഗം സ്​ഥി​ഥിരീകരിച്ചത്​. ഇരുവരും ദുബൈയിൽ നിന്ന്​ എത്തിയവരാണ്​. നാദാപുരം സ്വദേശി കരിപ്പൂർ വിമാനത്താവളം വഴിയും പൂനുർ സ്വ​േദശി ചെന്നെയിൽ വിമാനമിറങ്ങി കോഴിക്കോട്​ റെയിൽവെ സ്​റ്റേഷൻ വഴിയുമാണ്​ എത്തിയത്​​. ഇതോടെ കോഴിക്കോട്ട്​​ കോവിഡ്​ ആകെ സ്ഥിരീകരിച്ചവരുടെ എണ്ണം നാല്​ ആയി. ഇത് കൂടാതെ കോവിഡ് സ്ഥിരീകരിച്ച കാസർകോട് സ്വദേശി മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ട്.

പുതുതായി രോഗം സ്​ഥിരീകരിച്ചവരുടെ റൂട്ട്​ മാപ്പ്​്​ ജില്ലാ കലക്​ടറേറ്റ്​ പുറത്തുവിട്ടു. നാദാപുരം സ്വ​ോശി മാർച്ച് 17 ന് ഇൻഡിഗോ എയർലൈൻസിൽ (6E 89) ദുബൈയിൽ നിന്നും കോഴിക്കോട് അന്താരാഷ്​ട്ര വിമാനത്താവളത്തിൽ രാവിലെ 10.15നാണ്​ എത്തിയത്​. 11 മണിക്ക് വിമാനത്താവളത്തിൽ നിന്ന്​ സ്വകാര്യ വാഹനത്തിൽ വീട്ടിലേക്ക് പോയി. വീട്ടിൽ ഐസോലേഷനിൽ കഴിയുകയായിരുന്നു.

മാർച്ച്‌ 17ന് രാത്രി 8.30ന്​ സ്വന്തം വാഹനത്തിൽ നാദാപുരം ഗവ. ആശുപത്രിയിൽ ഇയാൾ ചികിത്സ തേടി. അവിടെനിന്ന് ഡോക്ടർ പരിശോധിച്ച് മരുന്ന് നൽകിയതിനു ശേഷം വീട്ടിൽ ഐസൊലേഷനിൽ കഴിയാൻ നിർദേശിക്കുകയായിരുന്നു. രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് 21 ന് മെഡിക്കൽ കോളജിൽ ചികിത്സ തേടുകയും അവിടെ നിന്ന് ഉടൻ തന്നെ കോവിഡ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയും ചെയ്തു.

പൂനൂർ സ്വദേശി മാർച്ച് 20നുള്ള എയർ ഇന്ത്യ വിമാനത്തിൽ (AI 906) ദുബൈയിൽ നിന്നും ചെന്നൈ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ രാവിലെ 4.30ന് എത്തി. നടപടിക്രമങ്ങൾ പൂർത്തിയാക്കി രാവിലെ 5.30ന് ചെന്നൈ നഗരത്തിലെത്തി. രാവിലെ 5.30 മുതൽ രാത്രി എട്ട്​ മണി വരെ സുഹൃത്തി​​െൻറ വാടക വീട്ടിൽ കഴിഞ്ഞു.

രാത്രി 8.00 നും 8.30നും ഇടയിൽ എം.ജി.ആർ സെൻട്രൽ റെയിൽവേ സ്​റ്റേഷനിൽ ട്രെയിൻ കാത്തിരുന്നു. രാത്രി 8.30 നുള്ള ചെന്നൈ-മംഗലാപുരം മെയിൽ (12601) ട്രെയിനി​​െൻറ B3 കോച്ചിൽ യാത്ര ചെയ്ത്​ 21ന് രാവിലെ 7.35ന് കോഴിക്കോട് റെയിൽവേ സ്​റ്റേഷൻ പ്ലാറ്റ്ഫോം നമ്പർ നാലിൽ എത്തി. റെയിൽവേ സ്​റ്റേഷനിലെ കൊറോണ ഹെൽപ് ഡെസ്കിലെ പരിശോധനയ്ക്കുശേഷം108 ആംബുലൻസിൽ രാവിലെ എട്ട്​ മണിയോടെ കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് 19 സ്ഥിരീകരിച്ച കാസർകോട് സ്വദേശി മാർച്ച് 19 ന് എയർ ഇന്ത്യ AI 938 വിമാനത്തിൽ ദുബൈയിൽ നിന്നും കോഴിക്കോട് അന്താരാഷ്​ട്ര വിമാനത്താവളത്തിൽ രാവിലെ 8.30 ന് എത്തി. വിമാനത്താവളത്തിൽ നിന്നും രവിലെ 9.30 ന് 108 ആംബുലൻസ് സർവീസിൽ നേരിട്ട് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിക്കുകയും അവിടെ നിന്ന് ഉടൻ തന്നെ കോവിഡ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയും ചെയ്തു.

Full View
Tags:    
News Summary - Kozhikod Two More Covid cases-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.