കോഴഞ്ചേരി ജില്ല ആശുപത്രിയിലെ ചികിത്സപ്പിഴവ്: ആരോപണത്തിൽ തെളിവില്ലെന്ന് ജില്ല മെഡിക്കൽ ഓഫിസർ

പ​ത്ത​നം​തി​ട്ട: കോ​ഴ​ഞ്ചേ​രി ജി​ല്ല ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ​പ്പി​ഴ​വ് ആ​രോ​പ​ണ​ത്തി​ൽ തെ​ളി​വി​ല്ലെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​റു​ടെ റി​പ്പോ​ർ​ട്ട്. ചി​കി​ത്സ​ക്കി​ടെ സൂ​ചി കു​ടു​ങ്ങി​യ​ത് കോ​ഴ​ഞ്ചേ​രി ജി​ല്ല ആ​ശു​പ​ത്രി​യി​ലാ​ണെ​ന്ന​തി​ന് തെ​ളി​വി​ല്ല. ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി. ചി​കി​ത്സ​പ്പി​ഴ​വ് സം​ഭ​വി​ച്ചെ​ന്ന് പ​റ​യു​ന്ന ദി​വ​സ​ങ്ങ​ളി​ൽ രോ​ഗി​യാ​യ വ​ത്സ​ല​ക്ക് ഇ​ടു​പ്പി​ന്‍റെ ഭാ​ഗ​ത്ത് ഇ​ൻ​ജ​ക്ഷ​ൻ എ​ടു​ത്തി​ട്ടി​ല്ലെ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യ വി​വ​രം. അ​തേ​സ​മ​യം, കേ​സ് കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ ഡോ​ക്ട​ർ​ക്ക് വീ​ഴ്ച​യു​ണ്ടാ​യെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ​കു​തി സൂ​ചി​യു​മാ​യാ​ണ് വ​ത്സ​ല​യെ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​രം അ​റി​യി​ച്ചി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

ചി​കി​ത്സ​പ്പി​ഴ​വ് ആ​രോ​പ​ണ​ത്തി​ൽ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​റോ​ട് റി​പ്പോ​ർ​ട്ട് തേ​ടി​യി​രു​ന്നു. കു​ത്തി​വെ​പ്പി​നി​ടെ ശ​രീ​ര​ത്തി​ൽ സൂ​ചി​യു​ടെ ഭാ​ഗം കു​ടു​ങ്ങി​യെ​ന്നും ര​ണ്ട​ര വ​ർ​ഷ​ത്തോ​ളം ഇ​തു​മാ​യി ക​ഴി​യു​ന്ന​താ​യു​മാ​ണ്​ പ​രാ​തി. കോ​ഴ​ഞ്ചേ​രി ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ത​ന്നെ​യാ​ണ് ചി​കി​ത്സ തേ​ടി​യ​തെ​ന്നും ഛർ​ദി​ക്ക് ചി​കി​ത്സ തേ​ടി​യ​പ്പോ​ഴാ​ണ് കു​ത്തി​വെ​പ്പ് എ​ടു​ത്ത​തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ആ​ശു​പ​ത്രി​യി​ലെ ശീ​ട്ട് കൈ​വ​ശ​മി​ല്ലെ​ന്നാ​ണ് വ​ത്സ​ല പ​റ​ഞ്ഞ​ത്. ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പു​റ​ത്തെ​ടു​ത്ത​ത് കു​ത്തി​വെ​പ്പി​ന് ഉ​പ​യോ​ഗി​ക്കു​ന്ന സൂ​ചി​യു​ടെ ഭാ​ഗം ത​ന്നെ​യാ​ണെ​ന്ന് ജി​ല്ല ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞി​രു​ന്നു. ബാ​ക്കി ഭാ​ഗം എ​ടു​ക്കാ​ൻ സി.​ടി സ്കാ​ൻ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്.

Tags:    
News Summary - Treatment errors at Kozhencherry District Hospital: District Medical Officer says there is no evidence in the allegations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.